X

ചരിത്രം കുറിച്ച് ബ്രസീല്‍; ലോകകപ്പ് സ്‌ക്വാഡിലെ മുഴുവന്‍ താരങ്ങളും കളത്തില്‍

ലോകകപ്പ് സ്‌ക്വഡിലെ മുഴുവന്‍ താരങ്ങളെയും കളത്തലിറക്കി ചരിത്രം കുറിച്ച് ബ്രസീല്‍.26 അംഗ സ്‌ക്വഡിലെ എല്ലാ താരങ്ങളും ഇതിനകം ബ്രസീലിനായി കളത്തില്‍ ഇറങ്ങി കഴിഞ്ഞു. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുന്ന ടീമായി ബ്രസീല്‍ മാറി.

കഴിഞ്ഞ ദിവസം 80ാം മിനിറ്റില്‍ ഒന്നാം ഗോളി അലിസണ്‍ ബെക്കറിന് പകരം 34കാരനായ ഗോളി വെവര്‍ട്ടണ്‍ പെരേര ഡ സില്‍വയെയും കളത്തിലിറക്കിയതോടെയാണ് ചരിത്രം പിറന്നത്.കാമറൂണിനെതിരെയുള്ള മല്‍സരത്തില്‍ 9 മാറ്റങ്ങളുമായാണ് ബ്രസീല്‍ കളത്തില്‍ ഇറങ്ങിയിരുന്നത്. നേരെത്തേ 23 കളിക്കാരെ കളത്തിലറക്കി നെതര്‍ലാന്‍ഡ് റെക്കോര്‍ഡ് കുറിച്ചിരുന്നു ഇതാണ് ഇപ്പോള്‍ തിരുത്തിയത്.

കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയെ കശക്കി ശക്തരായ ബ്രസീല്‍ 4-1 ന്റെ വിജയവുമായി ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയെ നേരിടാന്‍ യോഗ്യത നേടിയിരുന്നു. തീര്‍ത്തും ഏകപക്ഷീയമായ മല്‍സരത്തില്‍ കിക്കോഫ് മുതല്‍ അതിവേഗ ഫുട്‌ബോള്‍ കാഴ്ച്ചവെച്ച ബ്രസീല്‍ കൊറിയയെ നിലം പരിശാക്കുകയായിരുന്നു. നേരത്തെ നടന്ന ആദ്യ പ്രിക്വാര്‍ട്ടറില്‍ ക്രൊയേഷ്യ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജപ്പാനെ തോല്‍പ്പിച്ചിരുന്നു. 947 സ്‌റ്റേഡിയത്തില്‍ ഏഴാം മിനുട്ടില്‍ തന്നെ വിനീഷ്യസ് ജൂനിയറിലുടെ ബ്രസീല്‍ ലീഡ് നേടി. പിറകെ പെനാല്‍ട്ടി കിക്കിലൂടെ നെയ്മര്‍ ജൂനിയര്‍.

ആദ്യ മല്‍സരത്തില്‍ സെര്‍ബിയക്കെതിരെ മിന്നും ഗോള്‍ നേടിയ ശേഷം മങ്ങിയ റിച്ചാര്‍ലിസണ്‍ വക മൂന്നാം ഗോള്‍. ലുക്കാസ് പാക്വിറ്റയിലൂടെ നാലാം ഗോള്‍. ആദ്യപകുതിയില്‍ അങ്ങനെ നാല് ഗോളിന് മുന്നില്‍. രണ്ടാം പകുതിയില്‍ കൊറിയന്‍ നായകന്‍ സണ്‍ ഹ്യുംഗ് മിന്‍ ബ്രസീല്‍ ഗോള്‍ക്കീപ്പര്‍ അലിസണെ ഒന്ന് ഞെട്ടിച്ചു. പക്ഷേ കളി മഞ്ഞപ്പടയുടെ കൈകളില്‍ തന്നെയായിരുന്നു.  കോച്ച് ടിറ്റേ 39 കാരനായ ഡാനി ആല്‍വസിന് അവസരം നല്‍കി. ഇതോടെ റോബര്‍ട്ടോ കാര്‍ലോസിനെ മറികടന്ന് ബ്രസീല്‍ ജഴ്‌സിയില്‍ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം ചെന്ന താരം എന്ന ബഹുമതി ആല്‍വസിനായി. കൊറിയക്ക് ആശ്വാസം എസ്.എച്ച് പെയിക് അവസാനത്തില്‍ നേടിയ ഏകഗോളാണ്.

Test User: