X

ബി.ജെ.പി എം.പി അജയ് നിഷാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബീഹാറില്‍ നിന്നുള്ള ബി.ജെ.പി എം.പി അജയ് നിഷാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുസാഫിര്‍പുരില്‍ നിന്നുള്ള എം.പിയാണ് നിഷാദ്. ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് രാജി. എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് നിഷാദ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ വിജയകരമായിരുന്നു. അതിനാലാണ് താന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചതെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം എന്റെ പ്രത്യയശാസ്ത്രവുമായി യോജിച്ച് പോകുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഈ പ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി ഇന്‍ഡ്യാ മുന്നണി അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്’ അദ്ദേഹം പറഞ്ഞു.

webdesk13: