യു.പിയില്‍ പ്രതിയായ ബിജെപി എംഎല്‍എക്ക് 25 വര്‍ഷം തടവ്. സോന്‍ഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തിലെ എംഎല്‍എ രാംദുലര്‍ ഗോണ്ടിനാണ് തടവുശിക്ഷ വിധിച്ചത്. 10.5 ലക്ഷം പിഴയും നല്‍കണം. സോന ഭദ്ര് കോടതിയാണ് തടവുശിക്ഷ വിധിച്ചത്.
ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി. 2014ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ.മയോര്‍പൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ പരാതി നല്‍കിയതിന് ശേഷം ഒരു വര്‍ഷത്തിലേറെയായി എം.എല്‍.എ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
പോക്‌സോ കേസ്, തെളിവുകള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാംദുലാരെ ഗോണ്ട് ശിക്ഷിക്കപ്പെട്ടതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സത്യപ്രകാശ് ത്രിപാഠി പറഞ്ഞു. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി അഹ്സന്‍ ഉള്ളാ ഖാന്‍ ആണ് ശിക്ഷ വിധിച്ചത്.
ഇയാള്‍ക്കെതിരെ ചുമത്തിയ പിഴ കുട്ടിയുടെ കുടുംബത്തിന് കൈമാറിയേക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. വിധിയില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് എംഎല്‍എയുടെ അഭിഭാഷകന്‍ അറിയിച്ചു.