യുപിയില്‍ ബിജെപി നേതാവ് ഭാര്യയെയും മക്കളേയും വെടിവച്ചു; കുട്ടികള്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശില്‍ ഭാര്യയെയും മൂന്നു മക്കളേയും വെടിവച്ച് ബിജെപി നേതാവ്. സംഭവത്തില്‍ മൂന്നു മക്കളും കൊല്ലപ്പെട്ടു. സഹാറന്‍പൂരിലെ ബിജെപി നേതാവ് യോഗേഷ് രോഹില്ലയാണ് കൊലപാതകം നടത്തിയത്. ഭാര്യ ഗുരുതരാവസ്ഥയിലാണ്. സാംഗത്തേഡ ഗ്രാമത്തില്‍ ഇന്നലെയാണ് നാടിനെ ഞെട്ടിച്ച സംഭവം. ആക്രമണത്തില്‍ മകള്‍ ശ്രദ്ധ (12), ഇളയ മകന്‍ ദേവാന്‍ഷ് (5) എന്നിവര്‍ സംഭവസ്ഥലത്തു വച്ചുതന്നെ കൊല്ലപ്പെട്ടു. മറ്റൊരു മകന്‍ ശിവാന്‍ഷ് (7) നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്ങിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഭാര്യ നേഹ (36) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപി എക്‌സിക്യൂട്ടീവ് അംഗമായ പ്രതിയെ പിടികൂടിയതായി പൊലീസ് പറയുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.

‘ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയം മൂലമാണ് യോഗേഷ് രോഹില്ല അവരെയും മൂന്ന് കുട്ടികളെയും വെടിവച്ചത്. രണ്ട് കുട്ടികള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഭാര്യയെയും മൂന്നാമത്തെ കുട്ടിയെയും ഗുരുതരാവസ്ഥയില്‍ സഹാറന്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആ കുട്ടിയും മരിച്ചു’- പൊലീസ് പറഞ്ഞു.

വെടിവച്ചതിനു പിന്നാലെ രോഹില്ല തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

webdesk18:
whatsapp
line