X

ബിഹാറിലെ ഇന്ത്യ സഖ്യ കക്ഷി നേതാവ് മുകേഷ് സാഹ്നിയുടെ പിതാവ് കൊല്ലപ്പെട്ടു

ബിഹാര്‍ മുന്‍ മന്ത്രിയും ഇന്ത്യ സഖ്യ കക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി(വി.ഐ.പി) നേതാവുമായ മുകേഷ് സാഹ്നിയുടെ പിതാവ് ജിതേഷ് സാഹ്നി അതിക്രൂരമായി കൊല്ലപ്പെട്ടു. ബിഹാറിലെ ദര്‍ബാംഗ ജില്ലയിലെ വസതിയില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ശരീരമാകെ വെട്ടി മുറിച്ച നിലയിലാണ്.

ബിഹാറിലെ ഒ.ബി.സി വിഭാഗത്തില്‍ ശക്തമായ സാന്നിധ്യമുള്ള പാര്‍ട്ടിയാണ് വി.ഐ.പി. നിലവില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമായും സഖ്യമുള്ള പാര്‍ട്ടി ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു.

webdesk13: