X

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ 50 കോടി ക്ലബ്ബിൽ

ലോകമെമ്പാടും മമ്മൂട്ടിയുടെ ‘ഭ്രമയുഗ’ത്തിലെ പകര്‍ന്നാട്ടം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രം ആഗോളതലത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കളക്ഷനിലും പ്രകടമാണ്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഈ വിവരം പ്രേക്ഷകരെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മാസമായി മാറിയിരിക്കുകയാണ് ഫെബ്രുവരി. മൂന്ന് റിലീസുകള്‍ അതില്‍ മൂന്നും സൂപ്പര്‍ഹിറ്റ്.

ബോക്‌സ് ഓഫീസില്‍ മൂന്ന് ചിത്രങ്ങളും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ‘പ്രേമലു’, ‘ഭ്രമയുഗം’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഈ മൂന്ന് ചിത്രങ്ങളെയും കോര്‍ത്ത് ‘പ്രേമയുഗംബോയ്‌സ്’ എന്ന പേരും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയമാണ്.

‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

 

 

webdesk13: