റോഡിൽ നിസ്കരിച്ച വിശ്വാസികളെ ചവിട്ടി, മുഖത്തടിച്ചു: സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; വീഡിയോ

ന്യൂഡൽഹി: റോഡിൽ നമസ്കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തിയ സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഇന്ദർലോക് മെട്രോ സ്റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ജുമാ നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്നവരെയാണ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ പിന്നിൽ നിന്നു ചവിട്ടിയത്.

വെള്ളിയാഴ്ചയായതിനാൽ പള്ളി നിറയെ ആളുണ്ടായിരുന്നതു കൊണ്ട് വിശ്വാസികളുടെ വരി പുറത്തേക്ക് നീളുകയായിരുന്നു. നിസ്കരിക്കുന്നവരെ നീക്കാൻ മനോജ് കുമാർ തോമറും മറ്റ് പൊലീസ് ഉദ്യോ​ഗസ്ഥരും ശ്രമിക്കുകയായിരുന്നു. നിലത്തിരിക്കുന്നവരുടെ പൊലീസ് ഉദ്യോ​ഗസ്ഥൻ കാലുകൊണ്ട് തൊഴിക്കുകയായിരുന്നു. ചിലർ പൊലീസ് അക്രമം ഭയന്ന് എഴുന്നേറ്റ് മാറുന്നതും വിഡിയോയിൽ കാണാം.

webdesk14:
whatsapp
line