ഗുജറാത്ത് വംശീയ കലാപത്തിനുത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബിബിസി. അവരുടെ ഡോക്യൂമെന്റി വീഡിയോയിലാണ് ഇത് വ്യക്തമാക്കിയത്
. 2002ല്‍ നടന്ന കലാപത്തിന് ഉത്തരവാദി നരേന്ദ്രമോദി നേരിട്ടാണെന്ന് ഡോക്യുമെന്ററി പറയുന്നു. മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുകയാണ് കലാപത്തിന്റെ ലക്ഷ്യം. മോദി നേരിട്ട് ബന്ധപ്പെട്ടുവെന്നും ആസൂത്രിതമായ അക്രമമാണ് നടന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. നിരവധി ദൃശ്യങ്ങളും ആര്‍.ബി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ചിത്രവും മറ്റും ചിത്രീകരിക്കുന്നുണ്ട്. വലിയ ്പ്രതിഷേധമാണ് ഇതിനെതിരെ ബി.ജെ.പിക്കാരില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്. വിന്‍സ്റ്റന്‍ ചര്‍ച്ചിലാണ ്ബംഗാള്‍ പട്ടിണിമരണത്തിന് ഉത്തരവാദിയെന്നും അത് റിപ്പോര്‍ട്ട് ചെയ്യുമോ എന്നും ഇവര്‍ ചോദിക്കുന്നു. മന:പൂര്‍വമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ് അക്രമം നടന്നതെന്ന് ഡോക്യുമെന്ററി കുറ്റപ്പെടുത്തുന്നു. വി.എച്ച്.പി, ആര്‍.എസ്.എസ് എന്നിവരെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും മോദിയാണ് പ്രധാനിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
“Narendra Modi is directly responsible”. as a “systematic campaign of violence” which has “all the hallmarks of ethnic cleansing.”
ഇത്തരം വാചകങ്ങളാണ് ഡോക്യുമെന്ററിയില്‍ പ്രയോഗിച്ചിരിക്കുന്നത്. ഇന്ത്യ-ദ മോഡി ക്വസ്റ്റിന്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. യു.കെ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ബിബിസി വാര്‍ത്തയാക്കിയത്. കര്‍സേവകര്‍ നടത്തിയ ആക്രമണത്തില്‍ 1500 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പറയുന്നത്. 790 മുസ്‌ലിംകളും 254 ഹിന്ദുക്കളുമാണ ്മരിച്ചതെന്ന് പറയുന്ന വാര്‍ത്തയില്‍ 223 പേര്‍ കാണാതായെന്നും 2500 പേര്‍ക്ക് പരിക്കേറ്റെന്നും ഡോക്യുമെന്ററി പറയുന്നു. ചൊവ്വാഴ്ചയാണ് ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം വരാനിരിക്കുന്നേയുള്ളൂ.