X

മഴയെ തോല്‍പ്പിച്ച ബാറ്റിങ്; ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ

മൂന്നുദിവസത്തോളം നീണ്ടുനിന്ന മഴയില്‍ ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായി. ഈ ആവേശപ്പെരുമഴയില്‍ ഇന്ത്യനേടിയെടുത്തത് വന്‍ വിജയമാണ്. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തിയത്.

നാലാം ദിവസം ബംഗ്ലാദേശിന്റെ ആവേശ കളി ഒന്ന് ഗ്രൗണ്ടിനെ ഞെട്ടിച്ചെങ്കിലും ഇന്ത്യ അതേ ഫോമില്‍ തിരിച്ചടിച്ചതോടെ കളി ഇന്ത്യയുടെ വരുതിയിലാകുകയായിരുന്നു. രണ്ട് ദിവസത്തിനിടെ നാല് ഇന്നിങ്ങ്സുകള്‍ കണ്ട കളിയില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരായ പരമ്പര ആധികാരികമായി സ്വന്തമാക്കി (2-0).

ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സ് 146 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ മത്സരത്തില്‍ മുന്നേറിയത്. 95 റണ്‍സുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രണ്ട് ഇന്നിങ്സിലും അര്‍ധസെഞ്ച്വറി നേടിയ യശ്വസി ജയ്സ്വാളാണ് ആവേശകരമായ ബാറ്റിങ്ങിന് തുടക്കമിട്ടത്.

മൂന്നു ദിവസത്തോളം മഴയില്‍ മുങ്ങിയ കളിയെ ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം ഇന്ന്ങ്ങിസില്‍ ജയ്സ്വാള്‍ (51), കോലി (29 നോട്ടൗട്ട്) എന്നിവര്‍ മിന്നിയതോടെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജയ്സ്വാളിനെ കൂടാതെ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ആറു റണ്‍സില്‍ നില്‍ക്കെ ശുബ്മാന്‍ ഗില്ലിനേയുമാണ് ഇന്ത്യക്ക് നഷ്ടമായത്.

രണ്ടാം ഇന്നിങ്‌സില്‍ രണ്ടിന് 26 റണ്‍സെന്ന നിലയില്‍ നാലാംദിനം കളി നിര്‍ത്തിയ ബംഗ്ലാദേശിന് ഇന്ന് 120 റണ്‍സേ ലേടാനായൊള്ളൂ. ബുംറയും അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആകാശ്ദീപ് ഒരു വിക്കറ്റും നേടി.

ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സായിരുന്നു എടുത്തത്. ഇന്ത്യ ഒമ്പത് വിക്കറ്റില്‍ 285 അടിച്ച് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.

 

webdesk17: