കോട്ടക്കലില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു മരണം; 4 പേര്‍ക്ക് പരിക്കേറ്റു

മലപ്പുറം കോട്ടക്കലില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു.  കുറ്റിപ്പുറം കാരിയാടന്‍ ഹാരിസിന്റെ മകള്‍ ഫാത്തിമ ഹിബയാണ് (20) മരിച്ചത്.

ഓട്ടോ ഡ്രൈവറടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് നാലുമണിയോടെ ചിനക്കല്‍ ഫാറൂഖ് നഗറിലാണ് അപകടം. പരിക്കേറ്റവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

webdesk18:
whatsapp
line