X

ശിഹാബ് ചോറ്റൂര്‍ പുണ്യഭൂമിയില്‍

ഹജ്ജ് നിര്‍വഹിക്കാനായി മലപ്പുറത്തുനിന്ന് കാല്‍നടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂര്‍ മദീനയിലെത്തി. ശിഹാബ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മദീനയിലെ പ്രവാചകന്റെ പള്ളിക്കു മുമ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.

കഴിഞ്ഞ മാസം രണ്ടാം വാരമാണ് ശിഹാബ് സഊദി അതിര്‍ത്തി കടക്കുന്നത്. കുവൈത്ത് അതിര്‍ത്തി വഴിയായിരുന്നു സഊദിയിലേക്കെത്തിയത്. പിന്നീട് മദീന ലക്ഷ്യമാക്കിയായിരുന്നു യാത്ര. മദീന സന്ദര്‍ശിച്ച ശേഷം ഹജ്ജിന്റെ തൊട്ട് മുമ്പ് മക്കയിലെത്താനാണ് ലക്ഷ്യമിടുന്നത്. നോമ്പുകാലത്തായിരുന്നു ശിഹാബ് ചോറ്റൂര്‍ സഊദിയിലെത്തിയത്. ഇതിനാല്‍ മിക്ക ദിവസങ്ങളിലും രാത്രി യാത്ര ചെയ്ത് പകല്‍ നേരങ്ങളില്‍ വിശ്രമിക്കുകയായിരുന്നു.

യാത്രയില്‍ മിക്കയിടത്തും സഊദി പൊലീസ് സുരക്ഷയൊരുക്കുന്നുണ്ട്. ചിലയിടങ്ങളില്‍ മലയാളികളും വാഹനങ്ങളിലും കാല്‍നടയായും അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് ശിഹാബ് വീട്ടില്‍നിന്ന് യാത്രയ്ക്ക് ഇറങ്ങിയത്.

വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച ശേഷം പാകിസ്താന്‍ അതിര്‍ത്തി കടക്കുകയായിരുന്നു. ഇന്ത്യയിലുടനീളം തീര്‍ത്ഥയാത്രയ്ക്ക് വമ്പന്‍ വരവേല്‍പ്പ് ലഭിച്ചു ശിഹാബിന്.

നിയമതടസം നേരിട്ടതിനെ തുടര്‍ന്ന് പാക് അതിര്‍ത്തിയില്‍ ഏതാനും ദിവസം തങ്ങേണ്ടി വന്നു. ഇത് മാറ്റിനിര്‍ത്തിയാല്‍ യാത്ര പുറപ്പെട്ട ശേഷം മിക്ക ദിവസങ്ങളിലും ശിഹാബ് കാല്‍നട യാത്ര തുടര്‍ന്നു.
പാക് കടന്ന് ഇറാന്‍, ഇറാഖ്, കുവൈത്ത്് വഴിയാണ് സഊദിയിലെത്തിയത്.

webdesk13: