ഇടത് ദുർഭരണത്തിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18ന് നടത്തിയ മാർച്ചിന്റെ പേരിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സാഹിബിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉച്ചക്ക് ഒരുമണിയോടെ തിരുവനന്തപുരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കന്റോണ്‍മെന്റ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സേവ് കേരള മാര്‍ച്ചിന്റെ പേരിലെടുത്ത കേസിലെ 28 പേരില്‍ ഒന്നാം പ്രതിയാണ് പി.കെ ഫിറോസ്.
18ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രവർത്തകർ ഇപ്പോളും റിമാന്റിൽ തുടരുകയാണ്. അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് മുസ്ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജില്ല ആസ്ഥാനത്തും പഞ്ചായത്ത് തലത്തിലും പ്രകടനം നടത്താൻ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാ
നം ചെയ്യുന്നു.

—————————————————