X

‘എന്തും സംഭവിക്കാം, കാത്തിരുന്ന് കാണൂ’; തേജസ്വി യാദവ്

ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കി രാഷ്ട്രീയ ജനത ദള്‍ നേതാവ് തേജസ്വി യാദവ്. ഇന്ത്യ മുന്നണിയുടെ യോഗത്തിനായി ഡല്‍ഹിയിലെത്തിയപ്പോഴാണ് തേജസ്വി യാദവിന്റെ പ്രതികരണം. എല്ലാം കാത്തിരുന്ന് കാണുവെന്നായിരുന്നു തേജസ്വിയുടെ പ്രതികരണം.

തേജസ്വി യാദവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഒരേ വിമാനത്തിലാണ് ഡല്‍ഹിയിലെത്തിയത്. ഇരുവരും ഒന്നിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. നിങ്ങള്‍ ഒരല്‍പ്പം ക്ഷമകാണിക്കണമെന്നും തേജസ്വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിതീഷുമൊത്ത് ഒന്നിച്ചുള്ള യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ പരസ്പരം അഭിവാദ്യം അര്‍പ്പിച്ചുവെന്ന് മാത്രമായിരുന്നു തേജസ്വിയുടെ മറുപടി. അതേസമയം, സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് തന്നെയാണ് നിതീഷും ഡല്‍ഹിയിലെത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നിതീഷ് കുമാര്‍ യാദവും പറഞ്ഞു.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. ജെ.ഡി.യു, ടി.ഡി.പി പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ബി.ജെ.പിക്ക് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രുപീകരിക്കാനാവില്ല. ഇതിനിടെ എന്‍.ഡി.എയിലെ ചില സഖ്യകക്ഷികളുമായി ഇന്‍ഡ്യ മുന്നണി ചര്‍ച്ച തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്‍.ഡി.എയിലെ ചിലരെ അടര്‍ത്തിയെടുത്ത് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്‍ഡ്യ സഖ്യം ഒരുങ്ങുന്നുവെന്നാണ് സൂചന.

 

webdesk13: