താമരശ്ശേരി: താമരശ്ശേരി പൊലീസ് സ്‌റ്റേഷന്‍ ചുറ്റുമതിലിനോട് ചേര്‍ന്ന സ്വര്‍ണമുരുക്കുന്ന മഹാരാഷ്ട്ര സ്വദേശി വിനോദ് വസന്തിന്റെ സ്ഥാപനത്തിലാണ് മോഷണം നടന്നത്. 15,000 രൂപയില്‍ അധികം വിലവരുന്ന സ്വര്‍ണത്തരികളാണ് മോഷണം പോയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഥാപന ഉടമ വിനോദ് വസന്ത് പൊലീസില്‍ പരാതി നല്‍കി. മുണ്ടുടുക്കാത്ത മോഷ്ടാവ് പിന്നീട് സമീപത്തെ ശ്രീഹരി ഹോട്ടലിന്റെ പുറകുവശത്തുകൂടെ ഹോട്ടലിന് അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹോട്ടലിനു പുറകില്‍ ഉണക്കാനിട്ട തൊഴിലാളിയുടെ ലുങ്കിലും ഉടുത്താണ് അവിടെ നിന്നും സ്ഥലം വിട്ടത്.ഈ ദൃശ്യങ്ങള്‍ ഹോട്ടലിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
താമരശ്ശേരി മേഖലയില്‍ വാഹനങ്ങളില്‍ നിന്നും, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്നും, തൊഴിലാളികളെ കബളിപ്പിച്ചും മോഷണം പതിവായിരിക്കുകയാണ്, എന്നാല്‍ പല പരാതികളാലും പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല. ഏറ്റവും ഒടുവില്‍ അതിഥി തൊഴിലാളികളെ കബളിപ്പിച്ച് ഫോണുകളും പണവും കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരാഴ്ചയായിട്ടും കേസെടുത്തിട്ടില്ല.