പ്രശസ്തിക്ക് വേണ്ടി ആളുകള്‍ നെട്ടോട്ടം ഓടുന്ന കാലത്താണ് 11 കോടിയോളം രൂപ യാതൊരു ബന്ധവുമില്ലാത്ത കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി കൊടുക്കുകയും ചെയ്തിരിക്കുന്നത്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിതനായ കുഞ്ഞിന് ചികിത്സയ്ക്കായി അമേരിക്കയില്‍ നിന്ന് മരുന്നെത്തിക്കാന്‍ 17.4 കോടി രൂപയാണ് 15 മാസം മാത്രം പ്രായമുള്ള കുഞ്ഞ് നിര്‍വാന്റെ ചികിത്സയ്ക്കായി വേണ്ടിവന്നത്.
കുഞ്ഞിനെ അറിയുന്നവരും അറിയാത്തവരുമായി ലോകത്തെ പലഭാഗങ്ങളില്‍ നിന്നുള്ള നിരവധിപേര്‍ സാമ്പത്തിക സഹായം നല്‍കുകയുണ്ടായി. 11 കോടി രൂപ നല്‍കിട്ടും തന്റെ പേരു പോലും പറഞ്ഞിട്ടില്ല അജ്ഞാതനായ ആ മനുഷ്യസ്‌നേഹി. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് പണം കൈമാറിയത്.