അമേരിക്കയിലെ ടെക്‌സസിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട എട്ടുപേരില്‍ ഇന്ത്യക്കാരിയായ യുവ എന്‍ജിനീയറും. 27കാരിയായ ഐശ്വര്യ തതികോണ്ടയാണ് കൊല്ലപ്പെട്ടത്. ടെക്‌സസിലെ പെര്‍ഫക്ട് ജനറല്‍ കോണ്‍ട്രാക്ടേഴ്‌സില്‍ പ്രൊജക്ട് എന്‍ജിനീയറായിരുന്നു കൊല്ലപ്പെട്ട ഐശ്വര്യ.
ടെക്‌സസിലെ മാളിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ സുഹൃത്തിനൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു ഇവര്‍. 2 വര്‍ഷമായി ഇവിടെയാണ് ഐശ്വര്യ ജോലി ചെയ്തിരുന്നത്.
രാംഗറെഡ്ഡി ജില്ലാ ജഡ്ജിയുടെ മകളാണ് ഐശ്വര്യ. സംഭവത്തിന് തൊട്ടുമുമ്പ് നാട്ടിലേക്ക് വിളിച്ച് കുടുംബങ്ങളുമായി സംസാരിച്ചിരുന്നു.
അതേസമയം, 33കാരനായ മൗറീഷ്യോ ഗാര്‍ഷ്യ എന്നയാളാണെ് വെടിവെപ്പ് നടത്തിയത്. ഇയാളെ മാളില്‍ വച്ച് തന്നെ പൊലീസ് കൊലപ്പെടുത്തുകയായിരുന്നു.