കെ.പി ജലീല്‍
ചന്ദ്രിക കലയാട്ടം@കോഴിക്കോട്
കൊല്ലത്തുനിന്ന് അമ്മയുമായി പുറപ്പെടുമ്പോള്‍ യാതൊരുപ്രതീക്ഷയുമില്ലായിരുന്നു. അല്ലെങ്കിലും കൂലിപ്പണിക്കാരന്റെ മകന് എന്ത് കിട്ടാന്‍. ജില്ലയില്‍നിന്ന് ഒന്നാം സ്ഥാനം കിട്ടിയതുതന്നെ വലിയ ഭാഗ്യമായാണ് കരുതിയത്. കൊല്ലത്തെ അഷ്ടമുടി ഹരിതാനഗറിലെ വാടകവീട്ടിലേക്ക് വാടകവീട്ടിലേക്ക് നാടോടി നൃത്തത്തില എഗ്രേഡ് എത്തിയപ്പോള്‍ അതൊരു ചരിത്രമുഹൂര്‍ത്തമായി അനൂപിന്. അച്ഛന്‍ സുനില്‍കുമാര്‍ കൂലിപ്പണിക്കാരനാണ്. കിട്ടുന്ന പണിയെന്തും ചെയ്യും. കോഴിക്കോട്ടെ കലോല്‍സവത്തിന് എത്താന്‍ കഴിയാതിരുന്നത് കൂലിമുടങ്ങുമെന്ന് കരുതിയാണ്. രണ്ടുദിവസം മുമ്പാണ് അമ്മയോടൊപ്പം കോഴിക്കോട്ടെത്തിയത്. ഗുരു കൊല്ലം ആര്‍.എല്‍.വി രതീഷ് ജെയിംസ് മാത്രമാണ് പിന്നെ കൂടെ.
ഇതാദ്യമായാണ് പ്ലസ് വണ്‍വിദ്യാര്‍ത്ഥിയായ അനൂപ് നാടോടിനൃത്തത്തില്‍ മല്‍സരിക്കാനെത്തുന്നത്. അമ്മ ബിന്ദു ക്ലിനിക്കിലെ ചെറുവരുമാനത്തിലാണ് പിന്നെയുള്ള പ്രതീക്ഷ. ആയിരം രൂപ സമ്മാനത്തുക കിട്ടുമെന്ന ്‌കേട്ടപ്പോള്‍ ബിന്ദുവിന്റെ മുഖത്ത് അതിരറ്റ ഉല്‍സാഹം. ചെലവ് ചെയ്യണമെന്ന് അധ്യാപികയായ ഐശ്വര്യയും. ഐശ്വര്യയുടെ പിന്തുണയിലാണ് രതീഷിന്റെ അടുത്തെത്തുന്നതും സമ്മാനത്തിനര്‍ഹമാകുന്നതും. നടി പത്മശ്രീ ശോഭനയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുളള കലാകാരനാണ് രതീഷ ്‌ജെയിംസ്. അഞ്ച് കേന്ദ്രങ്ങള്‍ രതീഷിന് കൊല്ലത്ത് ഓംകാര നൃത്യകലാക്ഷേത്രക്കുണ്ട്. സ്വന്തമായി ഭൂമിയും വീടുമെന്നതാണ് ബിന്ദുവിന്റെയും സിനിലിന്റെയും ജീവിതാഭിലാഷം.