ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ അസ്ഫാക്കിന് വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ അച്ഛന്‍. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നതെന്നും ഒരു നിമിഷം മാറി നിന്നപ്പോഴാണ് കുട്ടിയെ കാണാതായതെന്നും പിതാവ് പറഞ്ഞു. സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയുടെ മരണത്തില്‍ പൊലീസിന്റെ വീഴ്ചയുള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് കസ്റ്റഡി അപേക്ഷ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും പോക്‌സോ കോടതിയിലേക്ക് മാറ്റിയത്.