ഇ.പി ജയരാജന്‍ വിഷയത്തില്‍ മുസ്‌ലിംലീഗിന് രണ്ട് സ്വരങ്ങള്‍ ഇല്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
ഇ പി ജയരാജനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണം ഗൗരവമുള്ളതാണെന്നും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കേവലം രാഷ്ട്രീയപരമായ വിവാദമല്ല ഇതെന്നും മറിച്ച് പൊതു സമൂഹത്തിന് ബോധ്യമുള്ള തരത്തിലുള്ള അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ താന്‍ ആദ്യമായാണ് മാധ്യമങ്ങളെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര പ്രശ്നം ആണല്ലോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചു. ആഭ്യന്തര പ്രശ്നം എന്ന് മറുപടി പറഞ്ഞു. ചോദ്യത്തിനുള്ള മറുപടിയെ പ്രസ്താവനയായി ചിത്രികരിക്കുകയായിരുന്നു. ചോദ്യവും ഉത്തരവും ലാപ്ടോപ്പില്‍ വീണ്ടും പ്ലേ ചെയ്യിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.