ആൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറം പ്രഥമ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജോസ് മേച്ചേരി ,ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കാദർ കണ്ണേഴത്ത് , ട്രഷറർ അഡ്വ. വി. എ റസാഖ് പാലക്കാട്
കേരളത്തിലെ നോട്ടറി അഭിഭാഷകരുടെ കൂട്ടായ്മക്ക് രൂപം കൊടുത്തു കക്ഷിരാഷ്ട്രീയ ഭേദമ ന്യ കേരളത്തിലെ മുഴുവൻ നോട്ടറി അഭിഭാഷകരെ ഉൾപ്പെടുത്തി ഓൾ കേരളനോട്ടറി അഡ്വക്കേറ്റ്സ് ഫോറം രൂപീകരിച്ചു. രൂപീകരണത്തോടനുബന്ധിച്ച് 2023 ജൂൺ 10, 11 തിയ്യതികളിൽനടന്ന നോട്ടറി മീറ്റ് 2023 മുൻ ഹൈക്കോടതി ന്യായാധിപൻ ജസ്റ്റീസ് സിരിജഗൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക്സംഘാടക സമതി അംഗങ്ങളായ ചെയർമാൻ അഡ്വ.ജോസ് മേച്ചേരി,കൺവീനർ അഡ്വ.അബ്ദുൽ കാദർ കണ്ണേഴുത്ത്, ‘ മറ്റു നോട്ടറി അഭിഭാഷകരായ പി.. കെ.അശോകൻ, തോംസൺമൈക്കിൾ, എം.കെ.ഹക്ക്, യു. ഒ. ജോൺ.കെ.രമാദേവി, ഒ.എ.സലീം.കെ.എം കുഞ്ഞിമുഹമ്മത്, പ്രവീൺ പരാത്ത്, ഇക്ബാൽ, എം.മുഹമ്മത്. എന്നിവർ നേതൃത്വം നൽകി.മീറ്റിൽ കേരള സ്റ്റേറ്റ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ & സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ.സീനിയർ അഡ്വ.ഗ്രേഷ്യസ് കുര്യാക്കോസ്, അഡ്വ.വി.എ.റസാക്ക്, അഡ്വ.ജഹാംഗീർ, എന്നിവർ വിവിധ നോട്ടറി സംബന്ധമായും മറ്റും നിയമവിഷയങ്ങളെ കുറിച്ച് ക്ലാസ്സ് എടുത്ത്.തുടർന്ന് നടന്ന ചർച്ചയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നു മായി 132 നോട്ടറി അഭിഭാഷകർ പങ്കെടുത്തു.നോട്ടറി മീറ്റിൻ്റെ രണ്ടാം ദിവസം നടന്ന പൊതുയോഗത്തിൽ നോട്ടറി അഭിഭാഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനും നോട്ടറി നിയമം വിഭാവനം ചെയ്യുന്ന അവകാശങ്ങൾ നേടിയെടുക്കുന്നതിനും തൊഴിലിൻ്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും സംസ്ഥാന തലത്തിൽ ആൾ കേരളനോട്ടറി അഡ്വക്കേറ്റ്സ്ഫോറം എന്ന പേരിൽ സംഘടന രൂപീകരിച്ചു.75 പേരടങ്ങുന്ന സംസ്ഥാന കൗൺസിലും 21 പേരടങ്ങുന്ന ഫോറത്തിൻ്റെ സംസ്ഥാന കമ്മിറ്റിയും തെരഞ്ഞെടുത്തു,
.സംസ്ഥാനത്തിലെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി നോട്ടറി അഭിഭാഷകരായ റഫിക്ക്. ഇ, (ആലപ്പുഴ) ഇസ്മായിൽ ഖാൻ പി.എ, (എറണാകുളം) സുധാകരൻ.കെ.ആർ, (ഇടുക്കി) എം.സി.രാമചന്ദ്രൻ, (കണ്ണൂർ) എം.എൻ.അശോക് കുമാർ,(കാസർകോട്) ജോസ് സിറിയക്, (കോട്ടയം) എം.പി.ഗംഗാധരൻ, (മലപ്പുറം) വി.എ.റസാക്ക്, (പാലക്കാട്) വി.ഒ.റോബ് സൺ, (പത്തനംതിട്ട) അനസ്.എ.എസ്, (തിരുവനന്തപുരം) ജോസ് തെരകം ,(വയനാട്) ഷാനവാസ്,(കോഴിക്കോട്) കുഞ്ഞിമോൻ , (കൊല്ലം)അനുപ ദാസ്'(കോട്ടയം ) ആനിസ്വീറ്റി, (പത്തനംതിട്ട) മിനി എലിസബത്ത്, (എറണാകുളം)കെ. ര മാദേവി, (തൃശൂർ)സുജാബായി, (തൃശൂർ) പി.കെ.അശോകൻ, (തൃശൂർ) വി.എ.ഹക്ക്, (തൃശൂർ) കെ.എം.കുഞ്ഞിമുഹമ്മദ് , (തൃശൂർ)എന്നിവരടങ്ങുന്ന സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.