ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റവരില്‍ നാലുപേരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്‌സിന്‍, കൃഷ്ദേവ് എന്നിവരുടെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള ആല്‍വിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം,പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്
അപകടത്തില്‍പ്പെട്ട കാറിന്റെ ഉമട ഷാമില്‍ ഖാന്‍ നേരത്തെയും കാര്‍ വാടകക്ക് നല്‍കിയിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ രമണന്‍ പറഞ്ഞു. ഷാമില്‍ ഖാന്റെ ഒമിനിയായിരുന്നു സിപിഎം നേതാവ് ബെന്നി കൊലക്കേസില്‍ പ്രതികള്‍ ഉപയോഗിച്ചത് . ഷാമില്‍ ഖാന്‍ സ്ഥിരമായി വാഹനം വാടകക്ക് നല്‍കുന്നയാളാണെന്നായുന്നു ആര്‍ടിഒ പറഞ്ഞത്. എന്നാല്‍ സൗഹൃദത്തിന്റെ പുറത്താണ് വിദ്യാര്‍ഥികള്‍ക്ക് വാഹനം നല്‍കിയതെന്നാണ് ഷാമില്‍ ഖാന്‍ പൊലീസിന് നല്‍കിയ മൊഴി. ഇത് വിശ്വാസയോഗ്യമല്ലെന്നും വാഹനം വാടകക്ക് നല്‍കിയതാണോയെന്ന് അറിയാന്‍ ചികിത്സയിലുള്ള വിദ്യാര്‍ഥികളുടെ മൊഴിയെടുക്കുമെന്നും ആര്‍ടിഒ വ്യക്തമാക്കി.