വിമാനത്തില്‍ സഹയാത്രക്കാരിയുടെ വസ്ത്രത്തിലും ബാഗിലും മൂത്രം ഒഴിച്ച പ്രതിക്കെതിരെ പരാതികൊടുത്തില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍. നവംബര്‍ 26ന് നടന്ന സംഭവത്തിന്റെ അന്വേഷണം നടത്തിവരികയാണെന്നും പൊലീസില്‍ പരാതിപ്പെടാതിരുന്നത് ഇരുവരും ഒത്തുതീര്‍പ്പിലെത്തിയതിനാലാമെന്നും അധികൃതര്‍ വ്യക്തമാക്കി. ടാറ്റയാണ് എയര്‍ ഇന്ത്യയുടെ ഉടമസ്ഥര്‍.
ബിസിനസ് ക്ലാസിലായിരുന്നു സംഭവം. സ്ത്രീ പരാതിപ്പെട്ടെങ്കിലും കാബിന്‍ ക്രൂ എത്തി ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. സ്ത്രീക്ക് ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കിയതായും വ്യക്തമാക്കി. ബിസിനസ് ക്ലാസുകാരനായ സഹയാത്രികന്‍രെ പേര് വെളിപ്പെടുത്തിയിട്ടില്ല.ന്യൂഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്നു വിമാനം.