X

വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കിലും ബാഗേജിലും  പ്രത്യേക ഇളവുകളുമായി എയര്‍ഇന്ത്യ    

റസാഖ് ഒരുമനയൂര്‍
അബുദാബി: എയര്‍ഇന്ത്യ വിമാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇളവുകളുമായി എയര്‍ഇന്ത്യ. അഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കില്‍ പത്ത് ശതമാനം ഇളവാണ് ലഭിക്കുക. കൂടാതെ പത്ത് കിലോ അധിക ബാഗേജും അനുവദിക്കുന്നെ് എയര്‍ഇന്ത്യ അറിയിപ്പി ല്‍ വ്യക്തമാക്കി. കൂടാതെ എയര്‍ ഇന്ത്യ വെബ് സൈറ്റിലൂടെയോ ഓഫീസ് മുഖേനയോ ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു തവണ സൗജന്യമായി യാത്രാ തിയ്യതി മാറ്റുന്നതിനുള്ള സൗകര്യവും അനുവദിച്ചിട്ടുണ്ട്. ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിലാണ് പത്ത് ശതമാനം ഇളവ് ലഭിക്കുക.
പുതിയ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി യുവ സഞ്ചാരികള്‍ക്ക് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും വ്യത്യസ്ത സംസ്‌കാരങ്ങളുമായി ബന്ധപ്പെടാനും സാധിക്കും. വിദ്യാര്‍ത്ഥികളുടെ വിദ്യാ ഭ്യാസ യാത്രകളില്‍ പിന്തുണയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എയര്‍ ഇന്ത്യ ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയ്ക്കുള്ളിലെ 49 നഗരങ്ങള്‍ക്ക് പുറമേ, വിദേശരാജ്യങ്ങളിലെ 42 വിമാനത്താവളങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാ നഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥി കള്‍ക്ക് ആനുകൂല്യം കൂടുതല്‍ പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ആപ്പ് ബുക്കിംഗുകളില്‍ എയര്‍ ഇന്ത്യ നിലവില്‍ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നി ല്ലെന്നും ഇത് വിദ്യാര്‍ത്ഥി യാത്രക്കാര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 399 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 999 രൂപ വരെയും ലാഭിക്കാന്‍ കഴിയും. കൂടാതെ എയര്‍ഇന്ത്യയുമായി ബന്ധമുള്ള ബാങ്കുകളുടെ കാര്‍ഡുക ളിലൂടെയോ എയര്‍ ഇന്ത്യ മൊബൈല്‍ ആപ്പിലോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കുമ്പോള്‍ യാത്ര ക്കാര്‍ക്ക് പ്രത്യേക ഇളവുകളുണ്ട്.
മഹാരാജ ക്ലബ് ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് എയര്‍ ഇന്ത്യയുടെ ന വീകരിച്ച ലോയല്‍റ്റി പ്രോഗ്രാമായ ‘മഹാരാജ ക്ലബില്‍’ എന്റോള്‍ ചെയ്യാനും കോംപ്ലിമെന്ററി ടിക്കറ്റുകള്‍, അപ്ഗ്രേഡുകള്‍ മുതലായവയ്ക്കായി റിഡീം ചെയ്യുന്നതിനായി ഓരോ യാത്രയിലും റിവാര്‍ഡ് പോയിന്റുകള്‍ നേടാനും കഴിയും. വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അഭ്യന്തര സര്‍വ്വീസില്‍ വിദ്യാര്‍ ത്ഥികള്‍ക്ക് കുറഞ്ഞത് 12 വയസ്സ് പൂര്‍ത്തിയായിരിക്കണം. അന്താരാഷ്ട്ര യാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ 12നു 30നും ഇടയ്ക്ക് പ്രായമുള്ളവരായിരിക്കണം. കുറഞ്ഞത് ഒരു അധ്യയന വര്‍ഷത്തേക്കെങ്കിലും ഒരു മുഴുവന്‍ സമയ കോഴ്‌സില്‍ എന്റോള്‍ ചെയ്തവരായിരിക്കുകയും വേണം.
കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ ബോര്‍ഡ്, സര്‍വ്വകലാശാലയോ അല്ലെങ്കില്‍ അംഗീകൃത സ്‌കൂള്‍, കോളേജ്, സര്‍വ്വകലാശാല മുതലായവയുമായി അഫിലിയേറ്റ് ചെയ്ത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഫലയേറ്റ് ചെയ്ത സ്ഥാപനത്തില്‍നിന്നുള്ള സാധുവായ ഒരു ഐഡി കാര്‍ഡ്, അല്ലെങ്കില്‍ സ്വീകാര്യതാ കത്ത് അതുമല്ലെങ്കില്‍ സാധുവായ സ്റ്റുഡന്റ് വിസ ഇതില്‍ ഏതെങ്കിലും ഉണ്ടായിരിക്കണം.  മുന്‍കാലങ്ങളില്‍ എയര്‍ഇന്ത്യ വിമാനത്തില്‍ യൂത്ത് ഫെയര്‍ സംവിധാനം നിലനിന്നിരുന്നു. യൂത്ത് ഫെയര്‍ എന്ന പേരില്‍ 18നും 30നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 30 ശതമാനം വരെ നിരക്ക് കുറവ് അനുവദിച്ചിരുന്നു. പില്‍ക്കാലത്ത് അത് നിര്‍ത്തല്‍ ചെയ്യുകയായിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുമായി എയര്‍ഇന്ത്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

webdesk14: