X

കരിപ്പൂരിലേക്കുള്ള വിമാനം കണ്ണൂരില്‍ ഇറക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റൂട്ട് മാറ്റി യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ച പുലര്‍ച്ചെ മസ്‌കത്തില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം സമയം മാറ്റിയത് രണ്ട് തവണയും ഇറങ്ങിയത് കണ്ണൂരിലുമാണ്. കത 338 വിമാനമാണ് കുട്ടികളും സ്ത്രീകളും അടങ്ങുന്ന യാത്രക്കാര്‍ക്ക് ദുരന്തം വിതച്ചത്.

പുലര്‍ച്ചെ 2.45ന് മസ്‌കത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനം ഓപ്പറേഷനല്‍ കാരണം മൂലം വൈകുമെന്നും പുലര്‍ച്ചെ 4.30ന് പുറപ്പെടുമെന്നുമാണ് ആദ്യം സന്ദേശം ലഭിച്ചത്. ഇതുപ്രകാരം ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ മസ്‌കത്ത് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴാണ് വിമാനം വൈകുമെന്നുള്ള രണ്ടാമത്തെ സന്ദേശം ലഭിക്കുന്നത്.

എന്നാല്‍, വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് കോഴിക്കോട്ടേക്കുള്ള വിമാനം കണ്ണൂരിലേക്കാണ് പോകുന്നതെന്ന് യാത്രക്കാര്‍ക്ക് വിവരം ലഭിക്കുന്നത്. അടിയന്തരമായി നാട്ടിലെത്തേണ്ടവരും രോഗികളും അടക്കമുള്ളവര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

 

 

 

webdesk14: