ബംഗളൂരു : ജീവകാരുണ്യ പ്ര വർത്തനരംഗത്ത് ഒട്ടേറെ സംരംഭങ്ങൾക്ക് നേതൃത്വം നൽ കുന്ന എ ഐ കെ എം സി സി ബംഗ്ലൂരു സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെ കുടുംബ സഹായത്തിനായി 5 ലക്ഷം രൂ പയുടെ പ്രവാസി കുടുംബ സഹായ പദ്ധതി “ഒപ്പം” പ്രഖ്യാ പിച്ചു. പദ്ധതിയിൽ ചേർന്ന ശേഷം അംഗമോ ജീവിത പ ങ്കാളിയോ മരണപ്പെടുന്ന സാഹചര്യത്തിൽ അവരുടെ കുടുംബത്തിന് 5 ലക്ഷം രുപ സഹായം നൽകുന്നതാണ് പദ്ധതി.
ഇപ്പോൾ നടന്ന് വരു ന്ന എ ഐ കെ എം സി സി ബംഗളൂരു കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാമ്പയിനിലൂടെ സംഘടനയുടെ അംഗത്വം നേടുന്നവർക്കാണ് ഒപ്പം പദ്ധതിയിൽ അംഗമാവാൻ കഴി യുക. അംഗങ്ങൾക്കിടയിലെ പരസ്പര സഹായ നിധി എന്ന രീതിയിലാണ് ഇതിൻ്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരി ക്കുന്നത്.
ബനശങ്കരിയിൽ ശിഹാ ബ്തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിക്ക് സംഭാവനായി ലഭിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാ ടനത്തോടനുബന്ധിച്ച് പദ്ധതി നിലവിൽ വരും. പാലിയേറ്റീവ് കെയർ കിടത്തി ചികിത്സാ കേന്ദ്രം, ജനിച്ചത് മുതൽ 6 വയസ് വരെയുള്ള ഭിന്നശേ ഷിക്കാരായ കുട്ടികൾക്കുള്ള ഏർലി ഇന്റർവെൻഷൻ സെന്റർ, ഭിന്നശേഷി കുട്ടി കൾക്കായുള്ള പകൽ വീട് എന്നിവയാണ് പുതുതായി.
ശിഹാബ് തങ്ങൾ സെന്ററിന് കീഴിൽ ബനശങ്കരിയിൽ ഹൈദരലി തങ്ങൾ ക്രോണിക് കെയർ സെന്റർ എന്ന പേരിൽ
ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച് ചേർന്ന പ്രവർത്തക സമിതി യോഗ ത്തിൽ പ്രസിഡന്റ് ടി ഉസ് മാൻ അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡോ എം എ അമീറലി പ്രവാ സി കുടുംബ സുരക്ഷ പദ്ധതി അവതരിപ്പിച്ചു. നാസർ ടി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ജനറൽ സെ ക്രട്ടറി എം കെ നൗഷാദ് സ്വാഗതവും സെക്രട്ടറി എം റഷീ ദ് മൗലവി നന്ദിയും പറഞ്ഞു.