ഹെല്‍മറ്റ് വയ്ക്കാതെ ഓട്ടോ ഓടിച്ചെന്ന കുറ്റത്തിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. 1000 രൂപയാണ് പിഴ തുകയായി വന്നത്. ഉടുമ്പന്‍ചോല മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ നിന്നാണ് നോട്ടീസ് വന്നിരിക്കുന്നത്.
നോട്ടീസില്‍ ഓട്ടോയുടെ നമ്പറും ഹെല്‍മറ്റ് വയ്ക്കാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന ആളിന്റെ ഫോട്ടോയുമാണ് നോട്ടീസിലുള്ളത്. ക്യാമറയ്ക്ക് പറ്റിയ തെറ്റാണ് കാരണമെന്നാണ് മോട്ടോര്‍ വകുപ്പ് നല്‍കുന്ന വിശദീകരണം. ഓട്ടോ ഉടമയോട് പിഴ തുക അടയ്‌ക്കേണ്ടെന്നും പറഞ്ഞു.