കോഴിക്കോട്: ആറുകോടി രൂപ മുടക്കി ആറുദിവസംകൊണ്ട് പൊളിഞ്ഞുപോയ കൂളിമാട് റോഡ് പൊതുമരാമത്ത് വകുപ്പിന്റെ നിർദേശപ്രകാരം വിജിലൻസ് നടപടിയെടുത്തും റീടാറിങ് ചെയ്തു പോയെങ്കിലും റോഡിന്റെ പൊളിയൽ അവസാനിക്കുന്നില്ല. ഇതിന്റെ ഫലമായി മുഴുവനായി റീടാറിങ് ചെയ്ത റോഡ് എന്ന പ്രോജക്ട് അല്ല പൊതുജനങ്ങൾക്ക് ഇവിടെ ലഭിക്കുന്നത്. പകരം കേവലം ഒരു പാച്ച് വർക്ക് പ്രോജക്ട് മാത്രമായിരിക്കും.പി എച്ച് ഇ ഡി യുടെയും താത്തൂർ പൊയിലിന്റെയും ഇടയിലാണ് പുതുതായി പൊളിയുന്നത്.
റോഡിന്റെ പാർശ്വ ഭാഗങ്ങൾ മണ്ണിട്ട് ലെവൽ ചെയ്യാത്തതും കാൽ നടയാത്രക്കാർക്കും, വാഹനങ്ങൾക്കും ഏറെ അപകട ഭീഷണി ഉയർത്തുന്നുണ്ട് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉടനെ വേണ്ട നടപടികൾ പൊതുമരാമത് വകുപ്പ് കൈകൊണ്ടില്ലെങ്കിൽ സമരം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.