ഗ്യാന്‍വ്യാപി പള്ളിയിലെ ഹിന്ദു പ്രതീകങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നതെന്നും ഇതിനെ പള്ളിയെന്ന് വിളിച്ചാലത് തര്‍ക്കത്തിന് കാരണമാകുമെന്നും യു.പി മുഖ്യമന്ത്രിയോഗി ആദിത്യനാഥ്. വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് യോഗിയുടെ ഈ ഭീഷണി. ജ്യോതിലിംഗവും ത്രിശൂലവും പള്ളിക്കകത്തുണ്ടെന്നും യോഗി പറഞ്ഞു. ഞങ്ങള്‍ വെച്ചതല്ല. ചരിത്രപരമായ തെറ്റ് പറ്റിയെന്ന് മുസ്്‌ലിംകള്‍ സമ്മതിക്കണമെന്ന് പറഞ്ഞ ആദിത്യനാഥ്, പരിഹാരം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് കേസ് നിലനില്‍ക്കവെയാണ് മുഖ്യമന്ത്രിയുടെ ഏകപക്ഷീയ പരാമര്‍ശം.
ഗ്യാന്‍വ്യാപി പള്ളിയെ അങ്ങനെ വിളിക്കാനാകില്ലെന്ന് ആദിത്യനാഥ്
Ad

