നടിയെ അക്രമിച്ച കേസില്‍ സാക്ഷിയായ നടി മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിചാരണ നീട്ടി കൊണ്ടുപോകാനാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന വാദം അടിസ്ഥാന രഹിതമാണെന്നും സംസ്ഥാനം അറിയിച്ചു. ഇതേ സമയം വിചാരണ തീര്‍ക്കാന്‍ ആറ് മാസം കൂടി സാവകാശം വേണമെന്ന് വിചാരണകോടതി ഹൈക്കോടതിയെ അറിയിച്ചു.
നാലു പേരെയാണ് കേസില്‍ ഇനി വീണ്ടും വിസ്തരിക്കാനുള്ളത്. പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം ഇത് ഒരു മാസത്തിനകം തീര്‍ക്കാനാകും. വിചാരണ നീട്ടാന്‍ വേണ്ടിയാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന പ്രതി ദിലീപിന്റെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അനാവശ്യ ക്രോസ് വിസ്താരത്തിലൂടെ പ്രതിഭാഗമാണ് വിചാരണ ദീര്‍ഘിപ്പിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.