മുന്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസ് ഉള്‍പ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളം എം.എസ്.എം കോളേജ് പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്നും നീക്കി. ഡോ. മുഹമ്മദ് താഹയെയാണ് കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം നീക്കിയത്. അധ്യാപകര്‍ക്കെതിരെയുള്ള പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കി.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രിന്‍സിപ്പലും അധ്യാപകരും കുറ്റക്കാരാണെന്ന് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി ഹാജരാക്കി കഴിഞ്ഞ വര്‍ഷമാണ് കായംകുളം എംഎസ്എം കോളേജില്‍ എം കോം പ്രവേശനം നേടിയത്.
തട്ടിപ്പ് പിടിക്കപ്പെടുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിവാദമായ ഈ സംഭവത്തിലാണ് നിഖിലിന് പ്രവേശനം നല്‍കിയ എംഎസ്എം കോളേജിനെതിരെയും കേരളാ സര്‍വകലാശാല നടപ
എംഎസ്എം കോളേജിലെ ബി കോം വിദ്യാര്‍ത്ഥിയായിരുന്ന നിഖില്‍ ഒരു പരീക്ഷ പോലും ജയിക്കാതെയാണ് മറ്റൊരു സര്‍വകലാശാലയുടെ ഡിഗ്രി കാണിച്ച് അതേ കോളേജില്‍ എം കോം പ്രവേശനം നേടിയത്. പ്രിന്‍സിപ്പാളും എച്ച്ഒഡിയും മാറിയതാണ് നിഖിലിന് പ്രവേശനം ലഭിക്കാന്‍ കാരണമെന്നായിരുന്നു കോളേജിന്റെ വിശദീകരണം.
എന്നാല്‍ സര്‍വകലാശാല രജിസ്ട്രാര്‍, പരീക്ഷ കണ്ട്രോളര്‍ എന്നിവരടങ്ങിയ അന്വേഷണ സമിതി ഈ വാദം തള്ളി. തുടര്‍ന്നാണ് നടപടി എടുക്കാമെന്ന് വി സി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്. സംഭവത്തില്‍ നേരത്തെ നിഖില്‍ തോമസിന്റെ എം കോം രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും കേരളാ സര്‍വകലാശാലയില്‍ പഠിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കുകയും ചെയ്തിരുന്നു.