പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് 58 ശതമാനം ഇസ്രാഈലികളും ആഗ്രഹിക്കുന്നെന്ന് അഭിപ്രായ സര്‍വേ. എന്‍12 നടത്തിയ സര്‍വേയില്‍ 28 ശതമാനം പേര്‍ മാത്രമാണ് നെതന്യാഹുവിനെ പിന്തുണക്കുന്നത്.
പ്രതിരോധമന്ത്രി യോവ് ഗാലന്റ് രാജിവെക്കണമെന്ന് 48 ശതമാനവും ഐ.ഡി.എഫ് മേധാവി സ്റ്റാഫ് ഹെര്‍സി ഹലേവി സ്ഥാനമൊഴിയണമെന്ന് 50 ശതമാനം പേരും ഇസ്രാഈല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് തലവന്‍ റോനന്‍ ബാര്‍ രാജിവെക്കണമെന്ന് 56 ശതമാനം പേരും അഭിപ്രായപ്പെടുന്നു.
തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് 54 ശതമാനം ആളുകള്‍ അഭിപ്രായപ്പെടുമ്പോള്‍ മന്ത്രിമാരായ ബെന്നി ഗാന്റ്സും ഗാഡി ഈസന്‍കോട്ടും ഉടന്‍ സ്ഥാനമൊഴിയണമെന്ന് 37 ശതമാനം പേരും ആവശ്യപ്പെടുന്നു.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബെന്നി ഗാന്റ്സിന്റെ നാഷനല്‍ യൂനിറ്റി പാര്‍ട്ടി 31 സീറ്റ് നേടുമ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 18 സീറ്റ് മാത്രമേ ലഭിക്കൂവെന്നും സര്‍വേ പറയുന്നു. യേഷ് ആത്തിഡിന് 15 സീറ്റും ഷാസ്, യിസ്രാഈല്‍ ബെയ്‌ത്തെനു, ഒത്സ്മ യെഹൂദിത് എന്നീ പാര്‍ട്ടികള്‍ 10 സീറ്റ് വീതം നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. നിലവില്‍ ഭരണം നടത്തുന്ന നെതന്യാഹു സഖ്യത്തിന് 50 സീറ്റും ഗാന്റ്, യയിര്‍ ലാപിഡ് സഖ്യത്തിന് 65 സീറ്റും ലഭിക്കുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.
അതേസമയം, കെ.എ.എന്‍ നടത്തിയ സര്‍വേയില്‍ നാഷനല്‍ യൂനിറ്റി പാര്‍ട്ടി 29ഉം ലികുഡ് പാര്‍ട്ടി 21ഉം യെഷ് ആതിഡ് 15ഉം യിസ്രഈല്‍ ബെയ്‌ത്തെനു 11ഉം വീതം സീറ്റുകളാണ് നേടുകയെന്ന് പ്രചവിക്കുന്നു.