പശ്ചിമ ബംഗാളില്‍ ബലൂണ്‍ വില്‍പ്പനക്കാരന്റെ കൈവശമുള്ള ഹീലിയം ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പര്‍ഗാനസ് ജില്ലയിലെ ജയ്‌നഗറിലാണ് സംഭവം. ജയ്‌നഗര്‍ മേളയോടനുബന്ധിച്ച് വന്‍ ആള്‍ക്കുട്ടത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. ബലൂണ്‍ വില്‍പ്പനക്കാരന്‍, ഷാഹിന്‍ മൊല്ല (13), കുത്തബുദ്ദീന്‍ മിസ്ത്രി(35) എന്നിവരാണ് മരിച്ചത്. അപകടവിവരം അറിഞ്ഞ് വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.