X

കണ്ണൂര്‍ കാറപകടം; കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്ന് യുവതിയുടെ അച്ഛന്‍, കുപ്പിയില്‍ കൊണ്ടുപോയത് വെള്ളം

കണ്ണൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച സംഭവത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് യുവതിയുടെ അച്ഛന്‍. കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്നും കുപ്പിയിലുണ്ടായിരുന്നത് വെള്ളമായിരുന്നെന്നും മരിച്ച റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം വ്യാഴാവ്ച രാവിലെ 11 ഓടെയാണ് ദാരുണമായ അപകടം നടന്നത്.

‘ആശുപത്രിയിലേക്ക് പോകുന്നതിനാല്‍ കാറില്‍ സൂക്ഷിച്ചിരുന്ന കുപ്പിയില്‍ വെള്ളമാണ് ഉണ്ടായിരുന്നത്. പെട്രോള്‍ സൂക്ഷിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാര്‍ ഫയര്‍ സ്റ്റേഷന്റെ അടുത്തെത്തിയപ്പോള്‍ തന്നെ കരിഞ്ഞ മണം വരുന്നതായി പ്രജിത്ത് പറഞ്ഞിരുന്നു. വണ്ടി ഒതുക്കി എന്താണെന്ന് നോക്കാന്‍ ഞാന്‍ പറഞ്ഞു. അപ്പോഴേക്കും സ്റ്റിയറിങ്ങിന്റെ അടിഭാഗത്തു നിന്നും തീ ആളിപ്പടര്‍ന്നിരുന്നു. പിന്നാലെ ഡോര്‍ തുറന്ന് എടുത്ത്ചാടിയതുകൊണ്ട് പിന്നിലുള്ളവര്‍ക്ക് രക്ഷപ്പെടാനായി. വണ്ടി അല്‍പ്പം കൂടി മുന്നോട്ടുപോയാണ് നിന്നത്. മുന്നിലെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചിട്ടും പറ്റിയില്ല. റീഷ ഇരുന്ന ഭാഗത്തെ ഗ്ലാസ് പൊട്ടിച്ചപ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു. കാറില്‍ പിറകുവശത്തെ ക്യാമറ മാത്രമാണ് അധികമായി ഘടിപ്പിച്ചത് റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍ പറഞ്ഞു.

webdesk14: