സുരക്ഷാച്ചെലവില്‍ ഇളവു വരുത്താന്‍ പൊലീസ് തയ്യാറായതോടെ, പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ഇന്നു കേരളത്തിലെത്തും. അദ്ദേഹം 12 ദിവസം കേരളത്തിലുണ്ടാവും. ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ട് ആറിനാണ് വിമാനം.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നേരെ കൊല്ലത്തെ അന്‍വാറുശ്ശേരിയിലെ വീട്ടിലേക്കായിരിക്കും പോകുക. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്ത അദ്ദേഹത്തിന് ജൂലൈ 8 വരെ കേരളത്തില്‍ തങ്ങാന്‍ സുപ്രീം കോടതി ഏപ്രില്‍ 17ന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, സുരക്ഷയ്ക്ക് 20 അംഗ പൊലീസ് സംഘത്തെ അയയ്ക്കാന്‍ 51 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ബിജെപി സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം പൊലീസ് നിര്‍ദേശിച്ചതോടെ യാത്ര വൈകുകയിരുന്നു.
ഈ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി കര്‍ണാടക സര്‍ക്കാരിനെ വീണ്ടും സമീപിച്ചിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് വീണ്ടും യാത്ര വഴിയൊരുങ്ങിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നടത്തിയ ഇടപെടലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കാനിടയാക്കിയത്.