X

ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; മരണം 50 കവിഞ്ഞു, 350ലധികം പേര്‍ക്ക് പരിക്ക്

ഒഡീഷയില്‍ പാളം തെറ്റി മറിഞ്ഞ പാസഞ്ചര്‍ ട്രെയിനില്‍ മറ്റൊരു ട്രെയിനിടിച്ച് വന്‍ അപകടം. ബെംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുര്‍ -ഹൗറ എക്‌സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ സമീപത്തെ ഗുഡ്‌സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു.അപകടത്തില്‍ 50 പേര്‍ മരിച്ചതായി ഒഡീഷയിലെ പ്രാദേശിക മാധ്യമങ്ങളും വിവിധ ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. റെയില്‍വേ അധികൃതരോ സര്‍ക്കാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇരുനൂറിലധികം പേര്‍ മറിഞ്ഞ ബോഗികള്‍ക്കിടയില്‍ കുടുങ്ങിയതായാണ് വിവരം. ഇവരില്‍ പരുക്കേറ്റ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. 300ലധികം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

ബാലസോര്‍ ജില്ലയിലെ ബഹനാഗ റെയില്‍വേ സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. ബെംഗളൂരുവില്‍നിന്ന് കൊല്‍ക്കത്തയിലേക്കു പോകുകയായിരുന്നു ഗുഡ്‌സ് ട്രെയിന്‍. അപകടത്തില്‍ പാളം തെറ്റിയ ട്രെയിനിന്റെ 8 ബോഗികള്‍ മറിഞ്ഞു. ഇതുവരെ അന്‍പതോളം ആംബുലന്‍സുകള്‍ സ്ഥലത്ത് എത്തിച്ചെങ്കിലും അതു തികയില്ലെന്നാണ് ചീഫ് സെക്രട്ടറി നല്‍കുന്ന വിവരം. ഈ സാഹചര്യത്തില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സംഭവസ്ഥലത്തേക്ക് അയയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.

രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാനായി മന്ത്രി പ്രമീള മല്ലിക്കിനെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ചുമതലപ്പെടുത്തി.

വെള്ളിയാഴ്ച വൈകിട്ട് 3.30ന് ബംഗാളിലെ ഷാലിമര്‍ സ്‌റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് 6.30നാണ് ട്രെയിന്‍ ബാലസോര്‍ സ്‌റ്റേഷനിലെത്തിയത്. വൈകിട്ട് 6.30നാണ് ട്രെയിന്‍ ബാലസോര്‍ സ്‌റ്റേഷനിലെത്തിയത്. പിന്നീട് 7.20ഓടെ ബഹനാഗ സ്‌റ്റേഷനു സമീപത്തുവച്ചാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 4.50ന് ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലേത്തേണ്ട ട്രെയിനാണിത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. ശനിയാഴ്ച നടത്താനിരുന്ന ഗോവ -മുംബൈ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും അപകടത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു.

 

 

webdesk13: