ഇന്ത്യ എന്ന പേരിന് പാകിസ്ഥാൻ അവകാശം ഉന്നയിച്ചേക്കും .ഇന്ത്യ, ഭാരത് എന്ന് പേര് മാറ്റിയ കേന്ദ്രസർക്കാറിന്റെ നടപടി വിവാദം ആയിരിക്കവെ പാക്കിസ്ഥാൻ ഇന്ത്യ എന്ന പേരിന് അവകാശവാദം ഉന്നയിക്കുമെന്ന് സമൂഹമാധ്യമങ്ങൾ .
ഇത് സംബന്ധിച്ച് ‘സൗത്ത് ഏഷ്യ ഇൻഡക്സ്’ അതിൻറെ ട്വിറ്റർ പേജിലാണ് ഈ വാർത്ത നൽകിയത് കാലങ്ങളായി പാകിസ്ഥാൻ കാർ ഇന്ത്യ എന്ന പേരിന് അവകാശം ഉന്നയിക്കാണെന്ന് ട്വിറ്റർ പറയുന്നു .ഇത് നിരവധി പേർ വായിക്കുകയും പ്രതികരിക്കുകയും ചെയ്തു .
ഇന്ത്യ എന്ന പേര് ഉത്ഭവിക്കാൻ കാരണം ഇൻഡസ് എന്ന പദത്തിൽ നിന്നാണെന്നും സിന്ധു നദിയാണ് അതിനു കാരണമെന്നും വാദമുണ്ട്. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ പാക്കിസ്ഥാനിലാണ് സിന്ധു നദി .അതുകൊണ്ട് തങ്ങൾക്കാണ് ഇന്ത്യ എന്ന പേരിന് കൂടുതൽ അവകാശം എന്നാണ് പാകിസ്ഥാൻകാർ വാദിക്കുന്നത് .ഇതാണ് വാർത്തയുടെ ഉള്ളടക്കം .അതേസമയം വാർത്തയെ പരിഹസിച്ചും പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട് .ഹിന്ദുസ്ഥാൻ എന്ന പേര് വന്നതും സിന്ധു നദി സംസ്കാരത്തിൽ നിന്നാണ്.