ഇടുക്കി വണ്ടിപ്പെരിയാറില്‍ വനംവകുപ്പ് മയക്കുവെടി വെച്ച കടുവ ചത്തു

ഇടുക്കി വണ്ടിപ്പെരിയാറില്‍ വനംവകുപ്പ് മയക്ക് വെടി വെച്ച് പിടികൂടിയ കടുവ ചത്തു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. സ്വയം രക്ഷക്കായി ദൗത്യം സംഘം വെടിവെച്ചിരുന്നു. ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഹെല്‍മെറ്റ് തകര്‍ന്നു. നാളെ കടുവയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നടത്തും.

പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ലയത്തിനു സമീപം തേയില തോട്ടത്തില്‍ വെച്ച് കടുവയെ കണ്ടത്. വെറ്റനറി ഡോ.അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. വണ്ടിപ്പെരിയാറിനു സമീപമുള്ള അരണക്കല്ലില്‍ പ്രദേശവാസികളുടെ പശുവിനെയും നായയെയും കടുവ കൊന്നിരുന്നു.

webdesk18:
whatsapp
line