X

അവധിക്ക് നാട്ടിലെത്തിയ പ്രവാസിയെ ഏഴംഗ സംഘം അതിക്രൂരമായി മര്‍ദിച്ചു

അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ പിന്തുടര്‍ന്നെത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. പന്തളം കുളനട പനങ്ങാട് കൈപ്പുഴ കിഴക്ക് ശിവാജിസദനത്തില്‍ അരുണ്‍രാജിനാണ് (42) ക്രൂര മര്‍ദനമേറ്റത്.

ഇന്നലെ രാത്രി 9:30ഓടെയാണ് സംഭവം. ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി വീട്ടിലേക്കു വരുന്നവഴി കുളനട പഞ്ചായത്ത് ഓഫീസിന് സമീപം ബൈക്കിലെത്തിയവര്‍ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. വിദേശത്ത് ജോലിചെയ്യുന്ന ആരുണ്‍ രാജ് നാട്ടില്‍ ലീവിന് എത്തിയിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. തലയ്ക്കും മുഖത്തും കണ്ണിനും നെഞ്ചിനും പരിക്കേറ്റു.

വിവരം അറിഞ്ഞ് പന്തളം പൊലീസ് സ്ഥലത്തെത്തി. മര്‍ദിക്കുമ്പോള്‍ പലരും കാഴ്ച്ചക്കാരായി കണ്ടുനിന്നതേയുള്ളൂ എന്ന് മര്‍ദനമേറ്റ അരുണ്‍രാജ് പറഞ്ഞു. വിവരം അറിഞ്ഞെത്തിയ അനിയന്‍ അഭിലാഷ് രാജും സുഹൃത്തും ചേര്‍ന്നാണ് അരുണ്‍രാജിനെ പന്തളം എന്‍.എസ്.എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചത്. പന്തളം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

webdesk13: