X

ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പർശോത്തം രൂപാലയെ മാറ്റിയില്ലെങ്കിൽ സ്വയം തീക്കൊളുത്തുമെന്ന് രജ്പുത് വനിത നേതാവ്; ​മാപ്പോടു മാപ്പുമായി ബി.ജെ.പി

സ്ഥാനാർഥിയുടെ വിവാദ പരാമർശത്തിൽ പുലിവാല് പിടിച്ച് ബി.ജെ.പി. ഗുജറാത്തിലെ രാജ്കോട്ട് ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പർശോത്തം രൂപാലയെ മാറ്റണമെന്നാവശ്യപ്പെട്ട് രജ്പുത് സമുദായം പ്രക്ഷോഭത്തിലിറങ്ങിയതാണ് പാർട്ടിയെ വലക്കുന്നത്. പാർട്ടി പലവട്ടം മാപ്പുപറഞ്ഞെങ്കിലും സ്ഥാനാർഥിയെ മാറ്റാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നാണ് സമുദായാഗങ്ങൾ പറയുന്നത്.

രൂപാലക്കെതിരെ രജ്പുത് വനിതാ നേതാവ് പദ്മിനിബ വാല അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ക്ഷത്രിയ സമുദായത്തിനെതിരായ അദ്ദേഹത്തി​​െന്റ പരാമർശം വിവാദമായതോടെയാണ് എതിർപ്പുയർന്നത്. ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള വിദേശ ഭരണാധികാരികൾക്കെതി​രെ ദലിത് സമൂഹം അടിയുറച്ച് നിന്ന​പ്പോൾ ‘മഹാരാജാക്കൻമാർ’ കീഴടങ്ങിയെന്നും മക്കളെ അവർക്ക് വിവാഹംചെയ്ത് നൽകി​യെന്നും പർശോത്തം രൂപാല പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്. മാർച്ച് 22ന് നടന്ന സമ്മേളനത്തിലായിരുന്നു പരാമർശം.

ഇതിനെതിരെ രജ്പുത്, ക്ഷത്രിയ സമുദായങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സ്ഥാനാർഥിയെ മാറ്റുന്നില്ലെങ്കിൽ രജ്പുത് സ്ത്രീകൾ സ്വയം തീകൊളുത്തുമെന്ന് പദ്മിനിബ വാല പറഞ്ഞു. സമുദായത്തി​െന്റ ഉടമസ്ഥതയിലുള്ള ട്രസ്റ്റ് പരിസരത്താണ് പദ്മിനിബ സമരം നടത്തുന്നത്.

webdesk13: