പെട്രോള്‍ പമ്പ് ജീവനക്കാരനെ ഒരു സംഘം മര്‍ദിച്ചതായി പരാതി. ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ വന്നവരാണ് മര്‍ദിച്ചത്. പെട്രോള്‍ അടിച്ചതിന്റെ പണം ഫോണ്‍ പേ വഴി അയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സംഭവത്തില്‍ കണ്ടാലറിയുന്ന 8 പേര്‍ക്കതിരെ പോലീസ് കേസ് എടുത്തു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. പട്ടാമ്പി റോഡ് മഞ്ചക്കല്ലിലെ ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരന്‍ നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്‌റഫിനെ മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ അഷ്‌റഫിനെ ചെര്‍പ്പുളശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫോണ്‍ പേയിലൂടെ നല്‍കിയ പണം പരിശോധിക്കണമെന്ന് ജീവനക്കാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബൈക്കില്‍ വന്നവര്‍ തമ്മില്‍ ചെറിയ രീതിയില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും അവര്‍ പിരിഞ്ഞു പോവുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷം ഒരു സംഘമായി വന്ന് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് ചെര്‍പ്പുളശ്ശേരി പോലീസ് അറിയിച്ചു.