സഊദിയില്‍ വാനും ട്രെയിലറും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: വാനും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ റയ്‌നില്‍ വ്യാഴാഴ്ച ഉച്ചക്കുണ്ടായ സംഭവത്തില്‍ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി കോട്ടയില്‍ (40) ആണ് മരിച്ചത്. അപകടത്തില്‍ മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റു. റിയാദിലെ സുലൈയില്‍ നിന്ന് അബഹയിലേക്ക് വാനില്‍ പോകുമ്പോള്‍ അല്‍ റയ്‌നില്‍ വെച്ച് ട്രയ്‌ലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

webdesk14:
whatsapp
line