X

കൊല്ലത്ത് കാര്‍ കത്തി ഒരാള്‍ മരിച്ചു

കൊല്ലം: അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു. കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ ശേഷം കത്തിനശിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒഴുകുപാറക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോളണ് കാര്‍ കത്തുന്നത് കണ്ടത്. തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.

webdesk18: