X

മലപ്പുറത്ത് ബൈക്കിനും കാറിനും മുകളിലേക്ക് ലോറി മറിഞ്ഞ് രണ്ടുപേര്‍ ലോറിക്കടിയില്‍ കുടുങ്ങി

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി ബൈക്കിനും കാറിന്റെയും മീതെ മറിഞ്ഞ് അപകടം. ലോറിക്ക് അടിയില്‍ രണ്ടുപേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്.

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഭാരം കയറ്റിവന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ബൈക്കില്‍ ചാരിനിന്നയാളും കാറില്‍ ഉണ്ടായിരുന്നയാളുമാണ് ലോറിക്കടിയില്‍പ്പെട്ടതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസം ഉണ്ടായിട്ടുണ്ട്.

webdesk14: