X

കോഴിക്കോട് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിന് സമീപം വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹ്ഫൂത് സുല്‍ത്താന്‍, നൂറുല്‍ ഹാദി എന്നിവരാണ് മരിച്ചത്. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗാന്ധി റോഡില്‍ വച്ച് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു.

കല്ലായി പള്ളിക്കണ്ടി മൊയ്തീന്‍ കോയയുടെ മകനാണ് മെഹറൂഫ് സുല്‍ത്താന്‍ ഒപ്പം യാത്ര ചെയ്ത നടുവട്ടം മാഹിയിലെ അര്‍ബന്‍ നജ്മത്ത് മന്‍സില്‍ മജ്റൂഹിന്റെ മകള്‍ നൂറുല്‍ ഹാദി എന്നിവരാണ് മരിച്ചത്. വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ ബി എ വിദ്യാര്‍ഥിനിയാണ് നൂറുല്‍ ഹാദി.

അപകടത്തിന് പിന്നാലെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കൊണ്ട് പോകും വഴിയാണ് മെഹറൂഫ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ഗാന്ധി റോഡ് പാലത്തില്‍ നിന്നും സ്‌കൂട്ടര്‍ ബീച്ച് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. എതിരെ ബേപ്പൂര്‍ -പുതിയാപ്പ സിറ്റി സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ തെറ്റായ ദിശയില്‍ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

webdesk13: