ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽനിന്ന് 770 കിലോ സ്ഫോടകവസ്തു ശേഖരം പിടികൂടി

കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സെന്റർ പൊയിലൂരിൽ ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ സൂക്ഷിച്ച വൻ സ്ഫോടക ശേഖരം പിടികൂടി. ആർ.എസ്.എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂർ പൊലീസ് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ഇവ സൂക്ഷിച്ചിരുന്നത്. കൊളവല്ലൂർ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

webdesk13:
whatsapp
line