രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,997 കൊവിഡ് കേസുകള്‍. 9 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 3 പേര് കേരളത്തില്‍ നിന്നാണ്.
ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,46,06,460 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 30,362 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. രാജ്യത്ത് ഇതുവരെ കൊവിഡ് മഹാമാരിയില്‍ ജീവന് നഷ്ടമായത് 5,28,754 പേര്‍ക്കാണ്.