തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാന വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങളില്‍ 197 പേര് അറസ്റ്റിലായി. 58 പേരെ കരുതല്‍ തടങ്കലിലാക്കി. സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമ സംഭവങ്ങളാണുണ്ടായത്.
30ഓളം കെ.എസ്.ആര്.ടി.സി ബസുകള്‍ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു തകര്‍ത്തു. കടകള്‍ക്കും ചരക്കുലോറികള്‍ക്കും നേരെ പരക്കെ ആക്രമണമുണ്ടായി. കാറുകളും ട്രാവലുകളും സമരക്കാര്‍ അടിച്ചു തകര്‍ത്തു.