കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജനപ്രതിനിധികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 193 കേസുകള്‍;151 ഉം രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത്‌

ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമെന്നത് സമ്മതിക്കുകയാണ് കേന്ദ്രത്തിന്റെ പുതിയ കണക്കുകൾ. 2015 മുതൽ മോദി ഭരണത്തിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ എടുത്തത് 193 കേസുകൾ. ഇതിൽ രണ്ടെണ്ണം മാത്രമാണ് ഇതുവരെ തെളിയിക്കാൻ ആയതെന്നും കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കുന്നു .

പ്രതിപക്ഷ പാർട്ടികളെ ആക്രമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആയുധമാണ് ഇഡി എന്ന ആരോപണം ശരി വെക്കുകയയാണ് കേന്ദ്രസർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ .2015 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെ എംപിമാർ എംഎൽഎമാർ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർക്കെതിരെ 193 കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ കേവലം രണ്ട് കേസുകൾ മാത്രമാണ് ഇ ഡിക്ക് ഇതുവരെ തെളിയിക്കാനായത്.

ഒന്നാം മോദി സർക്കാറിന്റെ ഭരണകാലത്ത് 42 കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ രണ്ടാം മോദി സർക്കാറിന്റെ ഭരണകാലത്ത് വിവിധ രാഷ്ട്രീയ നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 151 ആയി ഉയർന്നു. പ്രതിപക്ഷ ശബ്ദങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നെന്ന വിവിധ രാഷ്ട്രീയപാർട്ടികളുടെ ആരോപണം ഇതോടെ ശരിയാവുകയാണ്.

webdesk13:
whatsapp
line