X
    Categories: Article

ബ്ലു ഇക്കോണമി കരട്‌നിയമവും ആവാസവ്യവസ്ഥയും

ഷാര്‍ജഹാന്‍ കാരുവള്ളി

ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും തന്മൂലമുള്ള ആഗോള താപനവും. അത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായോ അല്ലെങ്കില്‍ ബദല്‍ മാതൃകയായോ മുന്നോട്ട്‌വെക്കപ്പെട്ട ആശയമാണ് ‘ബ്ലു ഇക്കോണമി’. അതുവഴി കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയും പ്രകൃതിയുടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പുനരുപയോഗം കുറയ്ക്കുകയും ബദല്‍ മാതൃകയായി കൂടുതല്‍ സമീകൃത ഭക്ഷണം, ഊര്‍ജം, മരുന്ന്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കെമിക്കലുകള്‍ എന്നിവയുടെ ഉത്പാദനത്തിനായി കടലിനേയും അതിലെ വിഭവങ്ങളേയും ഉപയോഗ പ്പെടുത്തുകയും അവതരിപ്പിക്കുകയുമാണ് ബ്ലൂ ഇക്കോണമിക്ക് പിന്നിലെ മറ്റൊരു ലക്ഷ്യം. സീറോ എമിഷന്‍ റിസര്‍ച്ച് ഇനിഷേറ്റീവ് മാതൃകയാണിത്. ഐക്യരാഷ്ട്രസഭ മുന്നോട്ട്‌വെക്കുന്ന ആശയങ്ങളോട്‌ചേര്‍ന്ന്‌നില്‍ക്കുന്നതുമാണിത്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനനയം പ്രധാനമായും ലക്ഷ്യമിടുന്നത് സമുദ്ര മലിനീകരണം തടയുക, തീരക്കടലിലേയും ആഴക്കടലിലേയും ജൈവ വൈവിധ്യം സംരക്ഷിക്കുക, മലിനീകരണത്തിന്റെ ബാക്കിപത്രമായ കടല്‍ ജലത്തിന്റെ അമ്ലത്തിന്റെ തോത് വര്‍ധിച്ചത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടുകയും കുറയ്ക്കുകയും ചെയ്യുക, പ്രാദേശിക മേഖലകള്‍ തിരിച്ച് മത്സ്യ ലഭ്യതയില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ നിരീക്ഷിച്ച്, തദനുസൃതമായി മത്സ്യബന്ധനത്തിന് പരിധി നിശ്ചയിക്കുകയും നിയമവിരുദ്ധമായ മത്സ്യബന്ധന പ്രവണതകള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്യുക, തീരക്കടലും ആഴക്കടലും പരിപാലിക്കുക, കടല്‍ വിഭവങ്ങളുടെ നിയന്ത്രിതവും സുസ്ഥിരവുമായ വിനിയോഗത്തിലൂടെ ചെറുദ്വീപ് രാഷ്ട്രങ്ങളുെടയും അവികസിത രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കുക, സാങ്കേതികവിദ്യ പങ്കുവെക്കുന്നതിലൂടെയും കടല്‍ വിഭവങ്ങളുമായി ബന്ധപ്പെട്ട അറിവുകള്‍ പങ്ക്‌വെക്കുന്നതിലൂടെയും ‘സുസ്ഥിര വികസനം കടല്‍ വിഭവങ്ങളിലൂടെ’ എന്ന ലക്ഷ്യം നേടിയെടുക്കുക എന്നിവയാണ്.

ഈ ലക്ഷ്യങ്ങള്‍ മുന്നില്‍നില്‍ക്കേതന്നെ, ഐക്യരാഷ്ട്ര സംഘടനയും സമുദ്ര വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന സംഘടനകളും മനസ്സിലാക്കുകയും തടയാന്‍ ശ്രമിക്കുന്നതുമായ പ്രശ്‌നങ്ങളും നമ്മുടെ മുന്നിലുണ്ട്. അതില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് മാനുഷിക ഇടപെടലുകളുടെ ഫലമായ അമിതമായ കാര്‍ബണ്‍ പുറന്തള്ളലും തന്മൂലമുള്ള കടല്‍ ജലനിരപ്പ് ഉയരുന്നതും അതിന്റെ പ്രത്യാഘാതമായി കടലിലെ ആവാസ വ്യവസ്ഥകള്‍ക്ക് സംഭവിക്കുന്ന ശോഷണവും കാലാവസ്ഥാവ്യതിയാനംമൂലം കടലിലെ ജൈവവൈവിധ്യം നഷ്ടപ്പെടുന്നത്, കടല്‍ വിഭവങ്ങളുടെ അമിതമായ ചൂഷണം, തീരക്കടലിലെയും ആഴക്കടലിലെയും ആവാസവ്യസ്ഥകള്‍ക്ക് സംഭവിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ സ്ഥായിയായ മാറ്റങ്ങളും ശോഷണവുമാണ്. ഇത്തരം കാര്യങ്ങള്‍ കടലിനെയും അതിലെ ആവാസ വ്യവസ്ഥകളേയും ജൈവവൈവിധ്യത്തേയും പ്രതികൂലമായി ബാധിക്കുമെന്നത് പരമ സത്യമായിരിക്കെ, ഭാരത സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ‘യഹൗല ലരീിീാ്യ’കരട് രേഖ കടലിനെയും അതിലെ ആവാസ വ്യവസ്ഥകള്‍ക്കും ദോഷകരമായി ഭവിക്കും എന്നത് ഉറപ്പാണ്.

ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ കടലും കരയും. ശാസ്ര്തലോകവും വ്യവസായിക ഭീമന്മാരും പല തരത്തിലും പഠന വിധേയമാക്കാനും ഉത്പന്ന വികസനത്തിനും ഏറെ സാധ്യത കാണുകയും ചെയ്യുന്ന ഒന്ന്കൂടിയാണ് നമ്മുടെ ജൈവ വൈവിധ്യവും അതിന്മേലുള്ള പ്രാദേശിക ജനവിഭാഗങ്ങള്‍ക്കുള്ള അറിവും. (പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഗോത്ര സമൂഹങ്ങളും ഉള്‍പ്പെടുന്നതാണിത്) കരയില്‍നിന്നും കടലില്‍നിന്നും ലഭ്യമായതും പരമ്പരാഗതമായ അറിവ് നിലനിന്ന്‌വന്നിരുന്നതുമായ ജൈവ വൈവിധ്യങ്ങളില്‍ തുടര്‍ഗവേഷണം നടത്തി, അവയില്‍നിന്ന് വ്യാവസായിക പ്രാധാന്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയും അത്തരം ഉത്പന്നങ്ങളിന്മേല്‍ ‘ബൗദ്ധിക സ്വത്തുവകാശ നിയമങ്ങള്‍വഴി ചുരുങ്ങിയത് 25 വര്‍ഷത്തേക്കെങ്കിലും കുത്തകാവകാശം നേടി ലാഭം കൊയ്യുന്ന പ്രവണതയാണ് ബഹുരാഷ്ട്ര കുത്തകകള്‍ ചെയ്തുവന്നിരുന്നത്.

നമ്മുടെ നാട്ടില്‍ സുപരിചിതമായിരുന്ന വേപ്പില്‍ നിന്നും മഞ്ഞളില്‍നിന്നുപോലും അത്തരം കമ്പനികള്‍ പേറ്റന്റുകള്‍ കൈവശപ്പെടുത്തിയിരുന്നു. ശാസ്ത്ര സമൂഹം വളരെ ഗൗരവതരമായി കണക്കിലെടുക്കേണ്ട ഒന്നാണ് ഈ കരട് രേഖ. രാജ്യത്തിന്റെ വളര്‍ച്ചക്കും ശാസ്ത്ര സമൂഹത്തിന്റെ ഗുണകരമായരീതിയിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കാനും ഇത്തരം ഗവേഷണത്തിന് ശാസ്ത്രജ്ഞര്‍ മുന്നിട്ടിറങ്ങണം. രാജ്യത്തിന് പരമാധികാരമുള്ള 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടലില്‍ നിന്ന് ജൈവികവും അജൈവികവുമായ വിഭവങ്ങള്‍ സമാഹരിച്ച് അവയെക്കുറിച്ച് ഗവേഷണം നടത്തി, അതിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മതിപ്പും ശാസ്ത്രസമൂഹത്തിന് സുപരിചിതവുമായ പ്രസിദ്ധീകരണങ്ങളില്‍ അവയെക്കുറിച്ച് പ്രസിദ്ധീകരിക്കാന്‍ കഴിയണം എന്നത് തന്റെ ദൗത്യമായി ഏറ്റെടുത്ത് ഓരോ ശാസ്ത്രജ്ഞരും മുന്നിട്ടിറങ്ങുകയും വേണം.

ജൈവ വൈവിധ്യ സമ്പത്തില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യമായിരുന്നിട്ട്‌പോലും ഈ മേഖലയില്‍ ശാസ്ത്ര സമൂഹത്തിന്റെ സംഭാവന തുലോം തുച്ഛമാണ്. കടലില്‍നിന്നും ലഭ്യമായ ജൈവവൈവിധ്യങ്ങളും അതിനെ അടിസ്ഥാനമാക്കിയുള്ള പേറ്റന്റുകളുടെ നേട്ടത്തിലും വ്യവസായങ്ങളും ശാസ്ത്രജ്ഞരും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്കോ എടുത്ത്പറയത്തക്ക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. വെറും 20 ശതമാനംമാത്രം കടലിന്റെ സാമീപ്യമുള്ള ജര്‍മനിയിലെ കെമിക്കല്‍ കമ്പനി ആഴക്കടലില്‍ നിന്നുള്ള ജൈവവൈവിധ്യത്തിന്മേലും അതിന്റെ ജനിതക ശ്രേണി കണ്ടെത്തി അതിന്മേലുമായി പതിനായിരത്തിലധികം പേറ്റന്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ആഗോളതലത്തില്‍ അത്തരം പേറ്റന്‍ുകളില്‍ ഭൂരിഭാഗവും 10 രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമായി നല്‍കപ്പെട്ടിരിക്കുന്നു. ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ രാജ്യവും ശാസ്ത്രസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയിലേക്കും തന്മൂലം ലഭിക്കാവുന്ന അമൂല്യ നേട്ടത്തിലേക്കുമാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇത്തരം ഗവേഷണങ്ങള്‍ നടത്താനുള്ള യാനങ്ങളുടേയും ഉപകരണങ്ങളുടേയും കുറവാണ് പ്രധാന ന്യൂനതയായി ചൂണ്ടിക്കാണിക്കുന്നതെങ്കില്‍, നമ്മുടെ ശാസ്ത്രജ്ഞര്‍ തന്നെയാണ് ചാന്ദ്രദൗത്യവും ചൊവ്വാദൗത്യവുമായി മുന്നോട്ട്‌വന്നതെന്ന് മറക്കരുത്. കടലും അതിലെ ജൈവവൈവിധ്യവും വിദേശ കമ്പനികള്‍ക്കായി തുറന്ന്‌കൊടുത്താല്‍ സമ്പത്ത് കൊള്ളയടിക്കാന്‍ അവര്‍ക്ക് അവസരം ഉണ്ടാക്കികൊടുക്കുകയാണ് ചെയ്യുന്നത്. അതുവഴി രാജ്യത്തിന് ലഭിക്കാവുന്ന ശാസ്ത്ര സാമ്പത്തിക നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.

ധാതു ലവണങ്ങളുടെ കലവറയാണ് കടലിന്റെ അടിത്തട്ട്. ജലനിരപ്പില്‍ കാണപ്പെടുന്നതിനൊപ്പമോ, അതിനേക്കാളേറെയോ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളും അവിടെ വസിക്കുന്നു. കടലിന്റെ അടിത്തട്ടില്‍ വൈവിധ്യങ്ങളായ ലോഹങ്ങളുടെ മിശ്രിതത്തിനും (ജീഹ്യാലമേഹശര ിീറൗഹല)െ, ധാതു ലവണങ്ങളുടെ ശേഖരത്തിനിടയിലുമായി ജീവിക്കുന്ന അപൂര്‍വ സ്വഭാവ സവിശേഷതകളുള്ള ജീവജാലങ്ങളില്‍ പലതും വ്യാവസായിക പ്രാധാന്യമുള്ളവയാണ്. ഇവയിന്മേല്‍ വിവിധ വിഭാഗങ്ങളിലായി ഗവേഷണം നടക്കുന്നുണ്ട്. വളരെ പ്രാധാന്യമുള്ള മറ്റൊരുകാര്യം ഇത്തരം ജീവജാലങ്ങളില്‍ പലതും ശാസ്ത്ര ലോകത്തിന്‌പോലും പുതുമയുള്ളതാണ്. ഖനനത്തിന്റെ ഭാഗമായി അനാവരണം ചെയ്യപ്പെടുന്ന ഇത്തരം ജീവജാലങ്ങളുടെ മേലുള്ള പഠനങ്ങളും ഗവേഷണവും ഇത്തരത്തില്‍ ഖനനാനുമതി ലഭിക്കുന്ന കമ്പനികളുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ നേടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത്തരം ഗവേഷണത്തിനും അവയില്‍നിന്ന് വ്യാവസായിക പ്രാധാന്യമുള്ള ഉത്പന്നങ്ങള്‍ വികസിപ്പിക്കാനും മൂലകങ്ങള്‍ വേര്‍ത്തിരിച്ചെടുക്കാനും ഗവേഷകര്‍ മുന്നോട്ട്‌വരണം. 1992ല്‍ അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര ജൈവവൈവിധ്യ ഉടമ്പടിയും അതിനോട് അനുബന്ധമായി 2010ല്‍ നിലവില്‍വന്ന നഗോയ ഉടമ്പടിയും ജൈവ വൈവിധ്യ സമ്പദ് ഗവേഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കപ്പെടുമ്പോള്‍ നടപ്പിലാക്കേണ്ടതും പാലിക്കപ്പെടേണ്ടതുമായ നിയമങ്ങള്‍ക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ മുന്നോട്ട്‌വെക്കുന്നു. ഈ കരാറുകളിലൂടെ, ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിവും അവയെ സംരക്ഷിക്കുകയും ചെയ്തുവന്ന ഗോത്രവര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമൂഹങ്ങളേയും വ്യക്തികളേയും അംഗീകരിക്കാനും അതിനനുസൃതമായ നിയമങ്ങള്‍ നിര്‍മ്മിക്കാനും രാജ്യങ്ങള്‍ക്ക് സാധിച്ചു. ജൈവവൈവിധ്യങ്ങളുടെ ഉപയോഗത്തിന് പകരമായി, അതില്‍ നിന്നുള്ള ലാഭവിഹിതം പങ്ക്‌വെക്കുക, ഗവേഷണങ്ങള്‍ക്കായി സാങ്കേതിക സഹായം പങ്കുവെക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

ഇത്തരം നിയമങ്ങള്‍ നമ്മുടെ പരിധിയില്‍ നിന്നുള്ള സാമുദ്രികമായ ജൈവവൈവിധ്യത്തിനും ബാധകമാണ്. അതുവഴി, നമ്മുടെ പരിധിയില്‍ നിന്ന് ശേഖരിച്ച സാമുദ്രിക ജൈവവൈവിധ്യത്തിന്മേലും ലാഭവിഹിതം പങ്കുവെക്കാന്‍ മറ്റ് രാഷ്ട്രങ്ങളെയും അവിടുത്തെ കമ്പനികളെയും ബാധ്യസ്ഥരാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നിലവില്‍വന്ന ഡിശലേറ ചമശേീി െഇീി്‌ലിശേീി െീി ഘമം ീള ടലമ (ഡചഇഘഛട1982) ഉടമ്പടി പ്രകാരം, തീരത്ത്‌നിന്ന് 200 നോട്ടിക്കല്‍മൈല്‍ പരിധിയില്‍നിന്നുള്ള ജൈവികവും അജൈവികവുമായ വിഭവങ്ങളുടെ സമാഹരണത്തിലും അതിന്മേല്‍ ഗവേഷണം നടത്തുന്നതിനും അവയുടെ പരിപാലനത്തിനുമുള്ള പരമാധികാരം അംഗീകരിക്കപ്പെട്ടതാണ്. വസ്തുതകള്‍ ഇങ്ങനെ ആയിരിക്കെ കിലേൃിമശേീിമഹ ടലമയലറ അൗവേീൃശ്യേയുമായി കരാര്‍ ഒപ്പിട്ടു എന്ന് പറയുകവഴി, രാജ്യപരിധിയില്‍നിന്ന് ഖനനം നടത്താനുള്ള അവകാശം ഒന്നോ അതിലധികമോ വിദേശകമ്പനികള്‍ക്ക് അനുവദിച്ച്‌കൊടുത്തിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അതുവഴി അടിത്തട്ടില്‍ വസിക്കുന്ന ജീവജാലങ്ങളും അവയുടെ ആവാസ വ്യവസ്ഥയും തകിടം മറിയുകയും അവയില്‍നിന്ന് ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്താല്‍ അവയിന്മേലുള്ള അവകാശവും ആ കമ്പനികളില്‍ നിക്ഷിപ്തമാവുകയും ചെയ്യും.

ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ തന്നെ, ഡചഇഘഛടന്റ ഭാഗമായി രാജ്യപരിധികള്‍ക്ക് അപ്പുറത്തുള്ള ജൈവവൈവിധ്യം എങ്ങനെ സംരക്ഷിക്കണം, അതില്‍നിന്നുള്ള ഗവേഷണഫലങ്ങള്‍ക്ക് എത്തരത്തില്‍ ലാഭവിഹിതം പങ്ക്‌വെക്കപ്പെടണം എന്ന രീതിയില്‍ ഒരു കരാര്‍ രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട.് ആ കരാര്‍ പ്രാബല്യത്തില്‍വന്നാല്‍ രാജ്യപരിധികള്‍ക്ക് അപ്പുറത്ത്‌നിന്നുപോലും ശേഖരിച്ച ജൈവ-അജൈവ വസ്തുക്കളില്‍മേലുള്ള ഗവേഷണങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കുംപോലും ലാഭവിഹിതമോ, സാങ്കേതിക വിദ്യയോ ആ സമുദ്ര പ്രദേശത്തോട് ചേര്‍ന്നുള്ള രാജ്യങ്ങളുമായി പങ്കുവെക്കപ്പെടണം എന്ന രീതിയില്‍ തീരുമാനിക്കപ്പെടുകയും ചെയ്താല്‍, ഇപ്പോള്‍ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ അത്തരമൊരു ബാധ്യതയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം കരാര്‍ അംഗീകരിക്കപ്പെടുന്നതിന് മുമ്പേതന്നെ, മേല്‍പറഞ്ഞപോലെ അനേകായിരം ഉപയോഗങ്ങളും സാധ്യതകളുമുള്ള ജൈവവൈവിധ്യങ്ങളിന്മേല്‍ അവകാശം സ്ഥാപിച്ചെടുക്കുക എന്ന ഗൂഢലക്ഷ്യംകൂടി ഇതിന്പിന്നില്‍ ഉണ്ടോ എന്ന്കൂടി സംശയിക്കേണ്ടിയിരിക്കുന്നു.

കടലിലെ ജീവജാലങ്ങള്‍ ഋതുക്കള്‍ക്കും കാലാവസ്ഥാവ്യതിയാനത്തിനും അനുസരിച്ച് തിരശ്ചീനമായും ലംബമായും നിശ്ചിതപാതകളിലൂടെ ഹ്രസ്വ- ദീര്‍ഘദൂര ദേശാന്തര ഗമനം നടത്താറുണ്ട്. നമ്മുടെ രാജ്യപരിധിയില്‍ കൂടുതലായി കാണപ്പെടുന്നവയാണെങ്കില്‍പോലും ദേശാന്തര ഗമനത്തിന്റെ സമയങ്ങളില്‍ രാജ്യപരിധിക്കപ്പുറത്ത്‌നിന്ന് ശേഖരിക്കപ്പെടുകയും ചെയ്താല്‍ രാജ്യവുമായി സാങ്കേതികവിദ്യ കൈമാറ്റമോ ലാഭവിഹിതം പങ്ക്‌വെക്കലോ പോലുള്ള ബാധ്യതകളില്‍നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും. നമ്മുടെ കടലും അനുബന്ധപ്രദേശങ്ങളും മൈനിങിനും ജൈവപര്യവേക്ഷണത്തിനുംവേണ്ടി തുറന്നുകൊടുത്താല്‍ നമ്മുടെ പരിധിയില്‍നിന്ന് ശേഖരിച്ച്, ഗവേഷണം നടത്തി, ഉത്പന്നങ്ങള്‍ വികസിപ്പിച്ച്, പേറ്റന്റ് നേടി വിപണനം നടത്തുകയും ചെയ്താല്‍ പോലും രാജ്യത്തിന് യാതൊരുവിധ നേട്ടവും ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കല്‍ ഒരിക്കലും ഒരു വിദേശകമ്പനി ഉത്തരവാദിത്വപൂര്‍വം ഏറ്റെടുക്കില്ല. ചുരുങ്ങിയ സമയത്തില്‍ പരമാവധി ലാഭം ഉണ്ടാക്കുക മാത്രമായിരിക്കും അവരുടെ ലക്ഷ്യം. നിലവിലെ നിയമങ്ങള്‍പ്രകാരം തീരദേശ സംസ്ഥാനങ്ങള്‍ക്ക് 12 നോട്ടിക്കല്‍ മൈല്‍ പരിധിവരെയുള്ള അധികാരം പോലും കരട് രേഖ അംഗീകരിക്കപ്പെട്ട് നിയമമായാല്‍ നഷ്ടമായേക്കാം.

Test User: