X

പുതിയ വാക്‌സിന്‍ നയം; ഇന്ന് മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം ഇന്നു മുതല്‍ നിലവില്‍ വരും. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഇനി സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കും. നിലവില്‍ പല സംസ്ഥാനങ്ങളും 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുന്നുണ്ട്. കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങുകയാണ് ഇതുവരെ സംസ്ഥാനങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ കേന്ദ്രമായിരിക്കും സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക.

നേരത്തെ 50 ശതമാനം വാക്‌സിന്‍ മാത്രമായിരുന്നു കേന്ദ്രം നേരിട്ട് വിതരണം ചെയ്തിരുന്നത്. സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാവുകയും, വാക്‌സിന്‍ വിതരണത്തില്‍ അസമത്വം ഉണ്ടെന്ന വിമര്‍ശനമുയരുകയും ചെയ്തിരുന്നു. പുതിയ നയത്തിലൂടെ ഈ പരാതികള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം . സംസ്ഥാനങ്ങളിലെ, ജനസംഖ്യ ,രോഗവ്യാപനം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാവും നല്‍കുന്ന വാക്‌സിന്റെ അളവ് തീരുമാനിക്കുക.

 

Test User: